
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുരഭിക്കവലയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തി നടത്തി. വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, സന്നദ്ധ സംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്. ടൗണിലും വീടുകളുടെ പരിസരങ്ങളിലും ഉള്‍പ്പെടെ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡംഗം സുമ മാധവന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ പാലമറ്റം, നിഷ വിന്‍സന്റ്, കെ.കെ. ചന്ദ്രബാബു, പൈലി തെക്കനേത്ത്, യാക്കോബ് മടേക്കല്‍, മാത്യു ഉണ്ണ്യാപ്പള്ളി, ജോര്‍ജുകുട്ടി താന്നിക്കല്‍, ഉണ്ണി കടുപ്പില്‍, തമ്പി സുരഭി, ബിന്ദു ഷിജു നേതൃത്വം നല്‍കി.



