
മുഖ്യമന്ത്രി വിഡി സതീശന്റെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്ന അധിക്ഷേപങ്ങള്‍ക്ക് ചുട്ട മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. താന്‍ ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവാതാരം തന്നെയാണെന്നാണ് പരിഹാസങ്ങള്‍ക്ക് നടി മറുപടി നല്‍കിയത്.
‘ഒരു പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങില്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലര്‍ക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോള്‍ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം. മാതൃക രാഷ്ട്രീയപ്രവര്‍ത്തകര്‍... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവര്‍ക്കായി അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം...’റിനി കുറിച്ചു.
റിനിക്കെതിരെ യൂത്ത് കോണ്‍ഗ്രസള കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. സാധാരണ പ്രവര്‍ത്തകര്‍ക്ക് സത്യപ്രതിജ്ഞ നടക്കുന്ന പന്തലിലേക്ക് പ്രവേശനം ലഭിക്കാതിരുന്നപ്പോള്‍ , പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും പേര് ദോഷം ഉണ്ടാക്കുകയും ചെയ്ത റിനി ആന്‍ ജോര്‍ജ് എങ്ങനെ വിഐപി പാസില്‍ അവിടെ കയറിക്കൂടിയെന്ന് വിജില്‍ മോഹന്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ നിറിക്ക് നേരെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂകി വിളിച്ചിരുന്നു.






