More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്റെ വേദന കണ്ട് ആസ്വദിക്കാനും, നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനുമാണോ നിങ്ങളുടെ ഭാവം?; 60 വയസ്സായി, പക്ഷേ പോരാടാൻ ഞാൻ മറന്നിട്ടില്ല...’ പാപ്പരാസികൾക്കെതിരെ സൽമാൻ ഖാൻ

Authored by Web Desk | Last updated: 20 May 2026, 7:32 PM | 6 min read

Print
Salman Khan loses cool at paparazzi for clicking him at hospital
ബോളിവുഡിന്റെ സ്വന്തം ഭായ് ജാന്‍ സല്‍മാന്‍ ഖാന്‍ ഒരു സിനിമാതാരമെന്ന നിലയില്‍ മാത്രമല്ല അവതാരകനായും കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന താരം വ്യക്തി ജീവിതത്തിലും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. സെലിബ്രിറ്റികളില്‍ പലരും സല്‍മാന്റെ നിറഞ്ഞ മനസ്സിനെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്.

ഇക്കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്ത് എത്തിയ സല്‍മാനെ കാത്ത് ക്യാമറകളുമായി തടിച്ചുകൂടിയ പാപ്പരാസികളോട് സല്‍മാന്‍ കയര്‍ത്തു സംസാരിച്ചത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളും വേദനകളും പകര്‍ത്താന്‍ ശ്രമിച്ച പാപ്പരാസികളോട് കടുത്ത ഭാഷയില്‍ രൂക്ഷമായി സംസാരിക്കുന്ന സല്‍മാനെ വീഡിയോയില്‍ കാണാം.

ഇപ്പോഴിതാ തന്റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെയും വേദനകളെയും വാർത്തയാക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകർക്കും പാപ്പരാസികൾക്കുമെതിരെ കടുത്ത ഭാഷയിൽ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിക്കുകയാണ് സൽമാൻ ഖാൻ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പുകളിലൂടെയാണ് താരം തന്റെ കടുത്ത അമർഷവും നിരാശയും പരസ്യമാക്കിയത്. മാധ്യമപ്രവർത്തകരുടെ ഉപജീവനമാർഗ്ഗത്തിന് താൻ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും അവരെ ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളതെന്നും ഓർമിപ്പിച്ച താരം, എന്നാൽ ഒരാളുടെ കണ്ണീരിൽ നിന്നും വേദനയിൽ നിന്നും പണമുണ്ടാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കുറിച്ചത്. ഒന്നിലധികം പോസ്റ്റുകളിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം.

‘‘ആശുപത്രിയിൽ എന്റെ വേദന കണ്ട് ആസ്വദിക്കുന്ന മാധ്യമപ്രവർത്തകരെ ഞാൻ കണ്ടാൽ... ആ മാധ്യമങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഇതുവരെ നിലകൊണ്ടത്. അവരോട് നന്നായി സംസാരിച്ചതും അവരുടെ ഉപജീവനമാർഗ്ഗം ഉറപ്പാക്കാൻ ശ്രദ്ധിച്ചതും. എന്നാൽ എന്റെ നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ... ദയവായി മിണ്ടാതിരിക്കുക, അത് കണ്ട് ആസ്വദിക്കാതിരിക്കുക. ഒരു ചിത്രമാണോ അതോ മനുഷ്യജീവനമാണോ നിങ്ങൾക്ക് വലുത്?...

എനിക്ക് 60 വയസ്സായി, പക്ഷേ തിരിച്ചു പോരാടാൻ ഞാൻ മറന്നിട്ടില്ല എന്ന് ഓർത്തു വെക്കുക. ജയിലിൽ അടക്കുമെന്നാണോ... ഹാ ഹാ...

എന്റെ കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ ഒരാളുടെ വിയോഗത്തിലോ വിഷമഘട്ടത്തിലോ ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ വെറുതെയിരിക്കില്ല... നിങ്ങളുടെ കുടുംബത്തിലുള്ള ആരെങ്കിലും ഇതുപോലെ ആശുപത്രിയിലായാൽ താൻ ഇങ്ങനെയുണ്ടാകുമോ ?...’’ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സെൽഫി ചിത്രങ്ങൾക്കൊപ്പമാണ് സൽമാൻ ഖാൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്.

താരത്തിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. സൽമാൻ ഖാന് പൂർണ്ണ പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തി. എന്തിനും ഏതിനും ക്യാമറയുമായി പുറകെ നടക്കുന്ന പാപ്പരാസി സംസ്കാരത്തിനെതിരെ വലിയ രീതിയിലുള്ള ചർച്ചകൾക്കും ഭായ് ജാന്റെ പോസ്റ്റുകള്‍ വഴിവച്ചിട്ടുണ്ട്. സംഭവം ഇങ്ങനെ​യൊക്കെയാ​ണെങ്കിലും താരം എന്തിനാണ് ആശുപത്രിയിൽ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.







View this post on Instagram

A post shared by Salman Khan (@beingsalmankhan)




മുംബൈയിലെ ഒരു ആശുപത്രിയിൽ വെച്ച് പാപ്പരാസികൾ തന്നെ പിന്തുടർന്നതിനെ തുടർന്ന് സൽമാൻ ഖാൻ കടുത്ത ദേഷ്യത്തിലായിരുന്നു. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് ഫോട്ടോഗ്രാഫർമാരെ താരം തുടർച്ചയായി വിമർശിച്ചു. ഒരു കൂട്ടം സിനിമാപ്രവർത്തകർ അദ്ദേഹത്തിന്റെ പേര് വിളിച്ചുപറയുമ്പോൾ സൽമാൻ ആശുപത്രി ഗേറ്റിന് പുറത്തേക്ക് പോകുന്നത് വൈറൽ വീഡിയോകളിൽ കാണാം. പ്രത്യക്ഷത്തിൽ അസ്വസ്ഥനായ സൽമാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ഫോട്ടോഗ്രാഫർമാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.





View this post on Instagram

A post shared by Viral Bhayani (@viralbhayani)


Tags

  • salmaan khan
  • salman khan lashes papparazi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sonu Sood supports Alia bhatt without mentioning her name (Image Source: Instagram)

‘ട്രോളിംഗിന് അടിമപ്പെട്ട ലോകത്ത്, പ്രോത്സാഹനം തിരഞ്ഞെടുക്കൂ; ശരിയായ ആളുകള്‍ നിങ്ങളുടെ വെളിച്ചം കണ്ടു...’ പേര് പരാമര്‍ശിക്കാതെ ആലിയയെ പിന്തുണച്ച് സോനു സൂദ്

Rhea Chakraborty announces social media break (Image Source: Instagram)

‘അടുത്തിടെ, എന്നെത്തന്നെ നഷ്ടമായി;പോസ്റ്റ് ചെയ്യുന്നതിന് പകരം ജീവിച്ചിരിക്കുന്ന നിമിഷങ്ങൾ തിരഞ്ഞെടുക്കുന്നു...’ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് റിയ ചക്രവര്‍ത്തി

Janhvi Kapoor (Image Source: Instagram)

പ്ലെയിൻ പാസ്റ്റൽ ബ്ലൂ ഷിഫോൺ സാരി, ടെക്സ്ചർ ബാൻഡ്യൂ ബ്ലൗസ്, ഒപ്പം ടാസൽഡ് ദുപ്പട്ടയും; ഓൾഡ് ബോളിവുഡ് ലുക്കില്‍ ജാൻവി കപൂർ; മനീഷ് മല്‍ഹോത്ര സ്റ്റൈൽ ട്രെൻഡിംഗ്

photo-www.instagram.com/roshan_rb

‘ദൃശ്യം 3' റിലീസിന് തൊട്ടുമുൻപ് പഴയ ഓർമ്മകളുമായി റോഷൻ ബഷീർ; ചിത്രത്തിന് ആശംസകൾ നേർന്ന് താരം

photo-www.instagram.com/actormaddy/

അനുവാദമില്ലാതെ പരസ്യത്തിന് തന്റെ പേര് ഉപയോഗിച്ചു; ആരോഗ്യ ബ്രാൻഡിനെതിരെ നിയമനടപടിയുമായി ആർ. മാധവൻ; ജാഗ്രത പാലിക്കണമെന്ന് താരം

photo-www.instagram.com/rinianngeorge/

‘അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്