
കെ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ച നടപടിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ആ പാതക്കായി സ്ഥലം നഷ്ടപ്പെടുമെന്ന് ആയിരങ്ങളാണ് ആശങ്കപ്പെട്ടതെന്നും പലരുടേയും പേരില്‍ അനാവശ്യ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
''അങ്ങനെ പുതിയ സര്‍ക്കാര്‍ K റെയില്‍ പദ്ധതി അവസാനിപ്പിച്ചല്ലോ. മഞ്ഞക്കുറ്റികള്‍ പിഴുതെറിയുമ്പോള്‍ ഓര്‍ക്കേണ്ട ചില സത്യങ്ങള്‍.
കല്ലിടല്‍ മൂലം ദുരിതത്തിലായ ഭൂവുടമകള്‍ക്ക് ഇനി സ്വന്തം സ്ഥലം വില്‍ക്കാനും പണയപ്പെടുത്താനും തടസ്സമില്ല.
കാസര്‍ഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയായ കെ റെയില്‍ 1,26,000 കോടി മുതല്‍ മുടക്കിലാണ്, നിര്‍മിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.
530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്റ്റാന്റേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ചു തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡിലേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുക്കുക ആയിരുന്നു LDF സര്‍ക്കാര്‍ ഉദ്ദേശിച്ചത്. നിലവില്‍ വലിയ കടക്കെണിയില്‍ മുന്നോട്ടു പോകുന്ന കേരളത്തില്‍ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വേണ്ടെന്നും പറഞ്ഞു നീതി ആയോഗ് അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യക്തമായ അനുമതി ഉണ്ടായില്ല.
2021 ലില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ നാല് ഇരട്ടി പൈസ കൊടുക്കുമെന്നൊക്കെ സര്‍ക്കാര്‍ പറഞ്ഞെങ്കിലും ആര്‍ക്കും കൊടുക്കുവാനുള്ള പണം കൈയ്യില്‍ ഉണ്ടായില്ല. അതിനാല്‍ സ്ഥലം aquire ചെയ്തപ്പോള്‍, മഞ്ഞ കുറ്റി കുഴിച്ചിടുവാന്‍ വന്നപ്പോള്‍ ജനങ്ങള്‍ ശക്തമായി എതിര്‍ത്തു. കിട്ടിയ അവസരം അന്നത്തെ പ്രതിപക്ഷം ഭംഗിയായി ഉപയോഗിച്ച് സമരം നടത്തി.
അടുത്ത വിവാദം ബഫര്‍ zone ആയി പാതയുടെ ഇരുവശത്തും 30 മീറ്റര്‍ വീതം ഭൂമി വെറുതെ ഇടണം എന്ന നിയമവും, അതിനു ആ സ്ഥലം ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കില്ല എന്നു പറഞ്ഞതും വലിയ വിവാദം സ്വഭാവികമായും ഉണ്ടായി. കാരണം ആ സ്ഥലത്തു ഒന്നും ഭൂവുടമകള്‍ക്ക് ചെയ്യുവാനാകില്ല. എന്നാലോ, നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നുമില്ല. ഒടുവില്‍ 2022 ഓടെ മഞ്ഞ കുറ്റി അടിക്കുന്നത് നിര്‍ത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതര്‍ ആയി..
ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിക്കുകയും സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കുറേ കോടികള്‍ നഷ്ടപെട്ടത് മെച്ചം. ആ പാതക്കായി സ്ഥലം നഷ്ടപ്പെടുമെന്ന് കരുതിയ ആയിരങ്ങള്‍ ടെന്‍ഷന്‍ അടിച്ചതും, കുറേ കേസുകള്‍ വന്നു പെട്ടതും മെച്ചം.
(വാല്‍ കഷ്ണം...ഇപ്പോള്‍ നടക്കുന്ന 6 വരി ദേശീയ പാത india മുഴുവന്‍ പുഷ്പം പോലെ പൂര്‍ത്തി ആകുന്നു. കാരണം വലിയ തുക നഷ്ട പരിഹാരം കൊടുത്തു സ്ഥലം വാങ്ങുവാന്‍ ഫണ്ട് ഉണ്ടായിരുന്നു. ഇതിപ്പോള്‍ കോടികള്‍ മുടക്കി കുറേ മഞ്ഞ കുറ്റികള്‍ (20 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് കുറ്റികളാണ്) ഉണ്ടാക്കി സ്ഥാപിക്കുവാന്‍ വന്‍ തുക ഖജനാവില്‍ നിന്നും പോയി . ഇതില്‍ 'കെ-റെയില്‍' എന്നും 'സില്‍വര്‍ലൈന്‍' എന്നും രേഖപ്പെടുത്തിയിരുന്നു. ഇനി ഈ കുറ്റികള്‍ ഒഴിവാക്കുവാന്‍ കുറേ വേറെയും കോടികള്‍ ചിലവാകും എന്നു കരുതാം.)






