
കവിത തിയറ്ററില്‍ ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ തിയറ്ററിന് മുന്നില്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. അതിമനോഹരമായ ഒരു ബര്‍ത്ത് ഡേ ആയിരുന്നു ഇതെന്നും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
"അതിമനോഹരമായ ഒരു ബർത്ത് ഡേ. ഒരിക്കൽ മാത്രം സംഭവിക്കുന്നത്. ഇന്നൊരു വ്യാഴാഴ്ചയായതു കൊണ്ട് ഇങ്ങനെയൊരു സിനിമയും റിലീസ് ചെയ്യാൻ പറ്റി. എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു. ഒരുപാട് സന്തോഷം. ആന്റണിക്ക് സ്പെഷ്യൽ നന്ദി.
മീന, എന്റെ കുടുംബത്തിന്. ജീത്തുവിന് വരാൻ പറ്റിയില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. നന്ദി, ഒരുപാട് നന്ദി". - മോഹൻലാലിന്റെ വാക്കുകൾ.
മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര ചിത്രത്തിലെ നായികയായ മീന, എസ്തർ അനിൽ, ആന്റണി പെരുമ്പാവൂർ എന്നിവരും തിയറ്ററിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയിരുന്നു. അതേസമയം ദൃശ്യം 3 ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്.






