
മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി ആനി. മോഹന്‍ലാലിനൊപ്പമുളള പഴയ ചിത്രം പങ്കുവച്ചാണ് ആനിയുടെ ആശംസ.
'' കൂടുതല്‍ വിജയങ്ങളിലേക്ക്, കൂടുതല്‍ മികച്ച പ്രകടനങ്ങളിലേക്ക്, തലമുറകളായി നിലനില്‍ക്കുന്ന അനശ്വരമായ ആകര്‍ഷണീയതയിലേക്ക് ആശംസകള്‍' എന്നാണ് ആനി കുറിച്ചത്.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആനി. ബാലചന്ദ്രമേനോന്റെ ' അമ്മയാണെ സത്യം' ആണ് ആനിയുടെ ആദ്യ മലയാളസിനിമ. ആണ്‍കുട്ടിയായാണ് ആനി ചിത്രത്തില്‍ വേഷമിട്ടത്. പിന്നീട് ' മഴയെത്തും മുന്‍പെ', ' പാര്‍വതി പരിണയം, ' സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍', ' സാക്ഷ്യം' , ' രുദ്രാക്ഷം' തുടങ്ങി നിരവധി സിനിമകളില്‍ ആനി അഭിനയിച്ചു. സംവിധായകന്‍ ഷാജി കൈലാസ് ആണ് ആനിയുടെ ഭര്‍ത്താവ്.






