ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിം ജോങ് നാം വിഷപ്രയോഗമേറ്റ് 20 മിനിറ്റിനകം മരിച്ചുവെന്ന് മലേഷ്യ ആരോഗ്യമന്ത്രി സുബ്രഹ്മണ്യന് സദാശിവം. വി.എക്സ് എന്ന കൊടുംവിഷമാണ് നാമിനെ കൊല്ലാന്‍ ഉപയോഗിച്ചത്.
ഉയര്‍ന്ന ഡോസ് വി.എക്സാണ് നാമിന് നല്‍കിയത്. വിഷത്തിന്റെ ഡോസില്‍ നാമിന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാവുകയായിരുന്നു. വി.എക്സ് വിഷത്തിന് ഒരാളുടെ ജീവനെടുക്കാന്‍ വെറും പത്ത് മില്ലിഗ്രാം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 13ന് ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് നാമിനെ കൊലപ്പെടുത്തിയത്. ഉത്തര കൊറിയയാണ് സംഭവത്തിന് പിന്നിലെന്നാണ് മലേഷ്യ വ്യക്തമാക്കുന്നത്.






