
ബെംഗളൂരു: കന്നഡ സിനിമാ- സീരിയല്‍ പ്രവര്‍ത്തകന്‍ ടി.ജി. നന്ദിഷ് ( 36) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.
ഹൃദയാഘാതംമൂലം ബുധനാഴ്ച ശിവമോഗയിലെ തീര്‍ഥഹളളിയിലാണ് മരിച്ചത്. ഒട്ടേറെ കന്നഡ സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കുവേണ്ടിയും കഥയെഴുതിയിട്ടുണ്ട് നന്ദിഷ്.
ജനപ്രിയ കന്നഡ സീരിയലായ ' പാറു' വിന്റെ കഥാകൃത്താണ്. ' ധൈര്യം' എന്ന സിനിമയുടെ സംഭാഷണം രചിച്ചു. ഭാര്യയും രണ്ടുമക്കളുമുണ്ട്.






