
ബേസില്‍ ജോസഫും, ടൊവിനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ' അതിരടി'. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് വെളളിയാഴ്ച തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ചിത്രം കണ്ട് തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടന്‍ ശിവകാര്‍ത്തികേയന്‍. ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തുന്നതില്‍ സന്തോഷമുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
'' പ്രിയ സഹോദരന്‍ ബേസില്‍ ജോസഫ്, ഞാന്‍ ' അതിരടി' ശരിക്കും ആസ്വദിച്ചു. നിങ്ങളുടെ ഒരു സിനിമ ആദ്യമായി തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിലും, നിങ്ങള്‍ തമിഴില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതിലും എനിക്ക് വലിയ സന്തോഷമുണ്ട്'' എന്നാണ് ശിവകാര്‍ത്തികേയന്റെ വാക്കുകള്‍. നടന്‍മാരായ ടൊവിനോ തോമസിനും വിനീത് ശ്രീനിവാസനും ' അതിരടി'ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ശിവകാര്‍ത്തികേയന്‍ തന്റെ ആശംസകള്‍ അറിയിച്ചു. ശിവകാര്‍ത്തികേയന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ' പരാശക്തി' എന്ന ചിത്രത്തില്‍ ബേസില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം അടുത്തിടെ ഗലാട്ട പ്ലസിന് നല്‍കിയ അഭമുഖത്തില്‍ തമിഴിലും ഞങ്ങള്‍ തശന്നയാണ് ഡബ്ബ് ചെയ്തതെന്ന് ടൊവിനോയും ബേസിലും വെളിപ്പെടുത്തിയിരുന്നു. റിയ ഷിബു ആണ് ചിത്രത്തിലെ നായിക.






