
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടതിന് പിന്നാലെ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് വിമര്‍ശനം. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നിരിക്കുന്നത്. എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ചില അംഗങ്ങള്‍ നിലപാടെടുത്തു.
കെകെ ശൈലജയും പി ജയരാജനും നേതൃത്വത്തിലേക്ക് വരണമെന്നും ആവശ്യമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാറണമെന്നും ആവശ്യം ഉയര്‍ന്നു. അമൂല്‍ബേബിയെന്ന് കെ.കെ. രാഗേഷിനെ പരിഹസിക്കുകയും നേതാക്കളുടെ പെട്ടി താങ്ങി നടക്കുന്നയാളെന്ന് പരിഹാസപൂര്‍വ്വം വിമര്‍ശിക്കുകയും ചെയ്തു. യോഗത്തില്‍ പി. ജയരാജനും പങ്കെടുത്തിരുന്നു.
കോഴിക്കോട് ജില്ലാകമ്മറ്റിക്ക് കീഴിലുള്ള ചില ഏരിയാകമ്മറ്റി യോഗങ്ങളിലും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്‍ നേതാവായി തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി നേരിടുമെന്നായിരുന്നു ഇവിടുത്തെ വിമര്‍ശനം. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ അടുത്ത തവണയും പാര്‍ട്ടി തിരിച്ചു വരില്ലെന്നും പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് ടൗണ്‍, കൊയിലാണ്ടി, കുന്ദമംഗലം ഏര്യായ കമ്മിറ്റി യോഗങ്ങളിലായിരുന്നു വിമര്‍ശനം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോന്‍ പരാമര്‍ശം തിരിച്ചടിയായി. കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയിരന്നെങ്കില്‍ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.






