
നടി അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലാകുന്നു. സഹോദരിമാരായ ഇഷാനിക്കും ഹന്സികയ്ക്കുമൊപ്പമാണ് അഹാന നൃത്തം ചെയ്യുന്നത്. അഹാന സംവിധാനം ചെയ്ത ‘പൂക്കള്‍’ എന്ന ആല്‍ബത്തിലെ ട്രാക്കിനാണ് മൂവരുടെയും മനോഹരമായ നൃത്തം.
‘പൂക്കള്‍ ’ഗാനത്തിലെ വീണയുടെ നോട്ടിനാണ് അഹാനയും സഹോദരിമാരും നൃത്തം ചെയ്യുന്നത്. ജയ് ഉണ്ണിത്താന് സംഗീതമൊരുക്കിയതു മുതല്‍ വീണയുടെ ഈ നോട്ട് തന്റെ പ്രിയപ്പെട്ടതാണെന്നും ഈ ട്രാക്കിന് നൃത്തം ചെയ്യാനായി കാത്തിരിക്കുകയാണെന്നും അഹാന കുറിച്ചു. മൂവരുടെയും നൃത്തത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.
‘പൊളി’ എന്നാണ് സഹോദരി ദിയ കൃഷ്ണ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഈ പാട്ടിന് ദിയയുടെ ഡാന്‍സ് കൂടെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ആരാധകര്‍ കുറിക്കുന്നു. നാല് ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഡാന്‍സ് വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്.
അഹാന സംവിധാനം ചെയ്ത ‘പൂക്കള്‍’ എന്ന സംഗീത ആല്‍ബം അടുത്തിടെയാണ് പുറത്തിറങ്ങിയത്. അഹാനയും ഹന്‍സികയുമാണ് ആല്‍ബത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജയ് ഉണ്ണിത്താനാണ് ഗാനത്തിന് സംഗീതമൊരുക്കിയത്. നിമിഷ് രവിയായിരുന്നു ഛായാഗ്രഹണം, നേഹ അനീഷാണ് പൂക്കള്‍ ആലപിച്ചത്.






