
കോട്ടയം: സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മംഗളം കേന്ദ്ര ഓഫീസ് സന്ദര്‍ശിച്ചു.
ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് സ്വീകരിച്ചു. മാനേജിങ് എഡിറ്റര്‍ സാജന് വര്‍ഗീസ്, എഡിറ്റര്‍ ഡോ. സജി വര്‍ഗീസ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ ഇ.പി. ഷാജുദ്ദീന്‍, ബ്യൂറോ ചീഫ് ഷാലു മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊതുവിതരണ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണു പ്രഥമ പരിഗണനയെന്നു മന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്ക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യവിതരണം ഉറപ്പാക്കുന്നതിനു നടപടി ആരംഭിച്ചുകഴിഞ്ഞു. അടുത്ത ദിവസം ഭക്ഷ്യവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള കര്‍മ്മ പദ്ധതികള്‍ക്കും രൂപംനല്‍കും മന്ത്രി വ്യക്തമാക്കി.






