
കല്‍പ്പറ്റ: കര്‍ണാടകത്തില്‍ 20 കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതി ഹൈനസ് അറസ്റ്റില്‍. വയനാട്ടില്‍ നിന്നും ഹൈനസിശന കര്‍ണാടകാ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് 12 നായിരുന്നു പെണ്‍കുട്ടിയെ ഹൈനസ് ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയില്‍ മഡിവാള പോലീസായിരുന്നു കേസെടുത്തത്. 48 മണിക്കൂറില്‍ പിടികൂടാണമെന്ന് നിര്‍ദേശം കിട്ടിയിരുന്നു.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് പ്രതി. യുവതിയും കൂട്ടുകാരും പരാതി നല്‍കിയിട്ടും അത് സ്വീകരിക്കാതെ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പോലീസിന്റെ ശ്രമം. സംഭവത്തില്‍ ആറു ദിവസത്തിന് ശേഷമാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് പോലും തയ്യാറായത്. സംഭവം വിവാദമായതോടെ കര്‍ണാടകാ പോലീസ് ഉന്നതര്‍ തന്നെ പ്രതിയെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കുകയയും തുടര്‍ന്ന് അറസ്റ്റ ചെയ്യുകയുമായിരുന്നു. അതിനിടയില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസില്‍ പെടുത്താനും പ്രതിയുടെ ശ്രമം നടത്തിയിരുന്നു. തനിക്കെതിരെ ഹണി ട്രാപ്പിന് ശ്രമം നടക്കുന്നു എന്ന് കാട്ടി ഹൈനസ് മഡിവാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മഡിവാള പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോര്‍ത്ത് ഡിസിപിയെ സമീപിച്ചപ്പോഴാണ് ഹണി ട്രാപ്പ് പരാതിയുടെ കാര്യം അറിഞ്ഞത്. പ്രതി ഒളിവില്‍ പോകും മുന്‍പാണ് പരാതി നല്‍കിയത്. അതേസമയം പ്രതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനത്തേടൊപ്പം സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു.
കഫേ നഷ്ടത്തിലായതോടെ ഇത് വില്ക്കാന് തീരുമാനിച്ചിരുന്നു. കഫേ വില്പനയുടെ ഇടനിലക്കാരന് ഹൈനസ് ആയിരുന്നു. കഫേയ്ക്ക് സമീപത്തുള്ള സുഹൃത്തുക്കളുടെ താമസസ്ഥലത്ത് പെണ്‍കുട്ടി വിശ്രമിക്കുമ്പോഴാണ് വില്പനയുടെ കാര്യങ്ങള്‍ സംസാരിക്കാനെത്തിയ ഹൈനസ് മുറിയില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി പറയുന്നത്.






