
നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധക്കാർക്ക് നേരെ 'രക്ഷാപ്രവർത്തനം' എന്ന പേരിൽ മർദനം അഴിച്ചുവിട്ട അഞ്ച് പൊലീസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി . ഇവർക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും പ്രതികളെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ കേസില്‍ പ്രതികളാണ്. അനില്‍ കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതികള്‍ക്കെതിരെ വകുപ്പുകള്‍ ചുമത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുറ്റക്കാരായ ഈ അഞ്ച് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉടൻ തന്നെ ഡിജിപിക്ക് കൈമാറുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പ്രാദേശിക പൊലീസ് തടഞ്ഞിട്ടും അത് വകവെക്കാതെ ഇവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാരെ രക്ഷിക്കാൻ അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടതായി മറ്റ് ഉദ്യോഗസ്ഥർ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന മൊഴികളിൽ പറയുന്നത്.






