
സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് 'കറുപ്പ്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തൃഷയാണ് കറുപ്പില്‍ നായികയായി എത്തുന്നത്.
ഇപ്പോള്‍ തൃഷയ്ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ആര്‍ജെ ബാലാജി പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. '' ഏറ്റവും കൂളായ താരവും ഒരു നല്ല സുഹൃത്തും ആയിരുന്നതിന് ഒരുപാട് നന്ദി മാം. നിങ്ങളുടെ സാന്നിധ്യമാണ് 'കറുപ്പ്' സിനിമയുടെ വിജയത്തെ ഇത്ര മനോഹരമാക്കിയത്. നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, നിങ്ങള്‍ എപ്പോഴും എന്റെ കൂടെയുണ്ടെന്ന ഒരു തോന്നല്‍ എനിക്ക് തന്നിട്ടുണ്ട് എന്നതാണ്'', ആര്‍ജെ ബാലാജി കുറിച്ചു.
അതേസമയം ചിത്രം ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. സ്വാസിക, ഇന്ദ്രന്‍സ്, നട്ടി, യോഗി ബാബു, ശിവദ, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ ആര്‍ജെ ബാലാജിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.






