More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘അത്താഴം, ചിരി, എന്റെ പ്രിയപ്പെട്ട വ്യക്തി...’ അജിത്തിനൊപ്പമുള്ള സ്പെഷ്യൽ ഡേറ്റ് നൈറ്റ് ആസ്വദിച്ച് ശാലിനി; താരം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Authored by Web Desk | Last updated: 25 May 2026, 6:50 PM | 4 min read

Print
Shalini enjoy special date night with her 'favourite' person Ajithkumar
തെന്നിന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അജിത് കുമാറും ശാലിനിയും. ബാലതാരമായി സിനിമയിലെത്തി ഒരുപാട് പ്രശംസയും അംഗീകാരങ്ങളും വാരിക്കൂട്ടിയ ബേബി ശാലിനി പിന്നീട് തൊണ്ണൂറുകളില്‍ നായികയായി മലയാളത്തിലും തമിഴിലുമടക്കം തിളങ്ങിയിരുന്നു. അജിതാകട്ടെ അന്നുമിന്നും തമിഴകത്തിന്റെ പ്രിയതാരമാണ്. അജിത്തിനെ വിവാഹം ചെയ്ത ശാലിനി മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങളുമായി തിരക്കിലായി, ഒപ്പം ബിഗ് സ്​‍ക്രീനിനെ ഉപേക്ഷിക്കുകയും ചെയ്തു.

അജിത്തിനൊപ്പം കരുത്തായും പിന്തുണയുമായും എന്നും ശാലിനിയുണ്ട്. അജിത്തിന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ളത് ശാലിനിയാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാന്‍ ശാലിനി മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ശാലിനി സോഷ്യൽ മീഡിയയിൽ പങ്കിടുന്ന പോസ്റ്റുകളെല്ലാം ആരാധകർ ഊഷ്മളമായ ആശംസകളും പോസിറ്റീവ് കമന്റുകളും കൊണ്ട് നിറയ്ക്കാറുണ്ട്.

ഇപ്പോഴിതാ അജിത്തിനൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കിടുകയാണ് ശാലിനി. അജിത്തിനൊപ്പമുള്ള കാഷ്വല്‍ ഡിന്നര്‍ ഡേറ്റിനിടെ പകര്‍ത്തിയ ചിത്രമാണ് ശാലിനി പങ്കിട്ടിരിക്കുന്നത്. ‘‘അത്താഴം, ചിരി, എന്റെ പ്രിയപ്പെട്ട വ്യക്തി...’’ എന്ന് കുറിച്ച് ഹാര്‍ട്ട് ഇമോജിയും പങ്കിട്ടാണ് ശാലിനിയുടെ പോസ്റ്റ്. ഇതിന് അജിത് നല്‍കിയിരിക്കുന്ന കമന്റ്, ‘ലോകത്തിലെ ഏറ്റവും മനോഹരമായ ദമ്പതികളിൽ ഒരാൾ...’ എന്നാണ്. ശാലിനിയുടെ പോസ്റ്റും ചിത്രവും അജിത്തിന്റെ കമന്റും ഏറ്റെടുക്കുകയാണ് ആരാധകര്‍. വെള്ള ഷർട്ടും നീല ഡെനിമും ധരിച്ച് അജിത്തും, നീല നിറത്തിലുള്ള കോ-ഓർഡ് സെറ്റില്‍ ശാലിനിയും തങ്ങളുടെ കാഷ്വല്‍ ലുക്ക് ആകര്‍ഷകമാക്കി. മക്കളായ അനൗഷ്കയെയും ആദ്വിക്കിനെയും ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ ദമ്പതികളുടെ കപ്പിള്‍ ഡേറ്റാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.

അജിത് കുമാറുമൊത്തുള്ള അത്താഴവിരുന്നിന്റെ അപൂർവ ദൃശ്യങ്ങൾ പങ്കുവെച്ച് ശാലിനി അജിത് കുമാർ ‘തല’ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് താരദമ്പതിമാരുടെ പോസ്റ്റിന് കമന്റുകള്‍ നല്‍കുന്നത്. ‘ഇവരെക്കുറിച്ചുള്ള ഒരു കാര്യം...അവർ എപ്പോഴും ക്ലാസ്സിയായി കാണപ്പെടും എന്നതാണ്, യഥാർത്ഥ പ്രണയം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നിങ്ങൾ രണ്ടുപേരും വിശ്വസിപ്പിക്കുന്നു, ഒരു നല്ല നടൻ മാത്രമല്ല... ശാലിനി മാഡം അരികിലായിരിക്കുമ്പോൾ എകെയുടെ മുഖത്ത് വരുന്ന സന്തോഷം...അതാണ് യഥാർത്ഥ വിജയം....’ എന്നതടക്കമാണ് കമന്റുകള്‍.





View this post on Instagram

A post shared by Shalini Ajith Kumar (@shaliniajithkumar2022)





അടുത്തിടെ, അജിത് കുമാറും ശാലിനിയും അജിത്തിന്റെ 26 വർഷത്തെ ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ കുടുംബത്തോടൊപ്പം അത് ആഘോഷിച്ചിരുന്നു. ശാലിനി പങ്കിട്ട വിവാഹവാര്‍ഷിക പോസ്റ്റില്‍ അജിത്തും ശാലിനിയും കുട്ടികളും ഒരുമിച്ച് കേക്ക് മുറിക്കുന്നത് കാണാമായിരുന്നു. അമർക്കളം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ശാലിനിയും അജിത്തും പ്രണയത്തിലായത്. ഇവരുടെ ഓണ്‍ലൈന്‍ കെമിസ്ട്രി പ്രേക്ഷകരും ഏറെ ആസ്വദിച്ചിരുന്നു. കുറച്ചു നാളത്തെ ഡേറ്റിംഗിന് ശേഷം, ചെന്നൈയിൽ വച്ച് ഇരുവരും വിവാഹിതരായി. വിവാഹശേഷം, ശാലിനി അഭിനയത്തിൽ നിന്ന് മാറി കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അഭിനയരംഗത്ത് അജിത്ത് അവസാനമായി അഭിനയിച്ചത് ഗുഡ് ബാഡ് അഗ്ലിയിലാണ്, തുടർന്ന് തന്റെ അടുത്ത ചിത്രമായ എകെ 64 നായി സംവിധായകൻ അധിക് രവിചന്ദ്രനുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് താരം.

റേസിംഗ് രംഗത്ത്, അന്താരാഷ്ട്ര മത്സരങ്ങളിലൂടെയും അജിത് കുമാർ റേസിംഗ് എന്ന തന്റെ ടീമിലൂടെയും താരം തന്റെ പാഷന്‍ പിന്തുടരുന്നു. അജിത്തിന്റെ വരാനിരിക്കുന്ന ഡോക്യുമെന്ററിയായ ഗ്ലാഡിയേറ്റേഴ്‌സ്, ദുബായ് 24H സീരീസ്, ഏഷ്യൻ ലെ മാൻസ് സീരീസ് തുടങ്ങിയ പരിപാടികളിലെ പങ്കാളിത്തം ഉൾപ്പെടെ മോട്ടോർസ്പോർട്ടിലെ ചലഞ്ചുകളും യാത്രകളെക്കുറിച്ചുമുള്ളതാണ്. എ വിജയ് സംവിധാനം ചെയ്ത് ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന ഈ ചിത്രം റേസിങ്ങിനോടുള്ള താരത്തിന്റെ സമർപ്പണത്തെ വെളിപ്പെടുത്തും.

Tags

  • ajith kumar
  • shalini ajith kumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Abhirami Suresh clarifies false news about financial fraud allegations post (Image Source: Instagram)

‘വിഷയം പ്രണയത്തകര്‍ച്ചയല്ല, വളച്ചൊടിക്കുന്നത് ദയവായി നിർത്തുക; നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്...’ അഭിരാമി സുരേഷ്

Kkangana Ranaut slams trolls targeting Aishwarya Rai Bachchan’s looks (Image Source: Instagram)

‘ആഷ് അവി​ടെ വന്നത് നിങ്ങളെ സന്തോഷിപ്പിക്കാനല്ല; പ്രായമായ സ്ത്രീകളെ റെഡ് കാര്‍പറ്റില്‍ കാണാൻ ശീലിക്കൂ...’ ഐശ്വര്യയുടെ കാന്‍ ലുക്കിനെ ട്രോളിയവര്‍ക്ക് മാസ് മറുപടിയുമായി കങ്കണ റണാവത്ത്

''ജാക്സണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂണ്‍വാക്ക് ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം'' ; വൈകാരിക കുറിപ്പുമായി ആര്‍ജിവി

''ജാക്സണ്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂണ്‍വാക്ക് ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം'' ; വൈകാരിക കുറിപ്പുമായി ആര്‍ജിവി

 ' നിങ്ങളുടെ സാന്നിധ്യമാണ് ' കറുപ്പി'ന്റെ വിജയത്തെ ഇത്ര മനോഹരമാക്കിയത്' ; തൃഷയെക്കുറിച്ച് ആര്‍ജെ ബാലാജി

' നിങ്ങളുടെ സാന്നിധ്യമാണ് ' കറുപ്പി'ന്റെ വിജയത്തെ ഇത്ര മനോഹരമാക്കിയത്' ; തൃഷയെക്കുറിച്ച് ആര്‍ജെ ബാലാജി

  ' സന്തോഷവും അഭിമാനവും' ; എം ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക്

' സന്തോഷവും അഭിമാനവും' ; എം ജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക്

‘ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം മങ്ങിപ്പോകാൻ കാരണം അതാണ്...'; പ്രിയ സുഹൃത്ത് കരൺ ജോഹറിന് വേറിട്ട ജന്മദിനാശംസകളുമായി കജോൾ

‘ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം മങ്ങിപ്പോകാൻ കാരണം അതാണ്...'; പ്രിയ സുഹൃത്ത് കരൺ ജോഹറിന് വേറിട്ട ജന്മദിനാശംസകളുമായി കജോൾ