
തിരുവനന്തപുരം : ഗൺമാൻ ഉൾപ്പെടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടിയിൽ സന്തോഷമെന്ന് മർദനമേറ്റ എ ഡി തോമസ് എംഎൽഎ. പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതിരുന്ന ഒരു പൊലീസ് സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയാണ് പിന്നീട് കലാപാഹ്വാനം നടത്തിയത്. ലോകോത്തോട് മുഴുവൻ കള്ളം പറഞ്ഞ ഒരു മുഖ്യമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്. അന്വേഷണ റിപ്പോർട്ട് തിരുത്തി എന്ന് നേരത്തെ പറഞ്ഞതാണെന്ന് എ ഡി തോമസ് പറഞ്ഞു.
നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം മർദിച്ച സംഭവത്തില്‍ ഗൺമാനും നാല് പോലീസുകാർക്കും സസ്പെൻഷൻ . ഗണ്മാന് അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണ് സസ്പെന്‍ഷഡ് ചെയ്തത്
അതേസമയം എഡിജിപി എംആർ അജിത് കുമാറാണ് ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ പോലീസ് റിപ്പോർട്ട് തിരുത്താൻ സമ്മർദം ചെലുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്. എന്നാൽ കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം.






