
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉത്തരവാദിത്തങ്ങള്‍ നേരിടാനുള്ള സിപിഐഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ നേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഏഴ് 7 പ്രതികൾ അറസ്റ്റിൽ. സിപിഐഎം പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിലെ നാടകീയ നിമിഷങ്ങള്‍ക്ക് പിന്നാലെയാണ് കസ്റ്റഡി. മനോജ്, ജീവന്, ശ്രീജിത്ത്, നിതിന്‍ രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.






