
തിരുവനന്തപുരം: ഇന്നലെ നടന്ന റെയ്ഡില്‍ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കിരണ്‍, അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. രണ്ടുപേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. മൊത്തം ഏഴു പേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കായി 40 സ്ഥലങ്ങളിലാണ് തെരച്ചില്‍ നടത്തിയത്.
എ.ആര്. ക്യാമ്പിലാണ് പിടിയിലുള്ളവരെല്ലാം. ജാമ്യം കിട്ടാത്ത 11 ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കയ്യില്‍ മാരകായുധങ്ങളുമായാണ് എത്തിയതെന്ന് ഇന്നലെ എഫ്ഐആര്‍ ഇട്ട പോലീസ് ഇന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീടുകളില്‍ തെരച്ചില്‍ നടക്കുകയാണ്.
അതിനിടയില്‍ ആക്രമിക്കപ്പെട്ട വിവരം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങുകയാണ് ഇ.ഡി. മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണിയുടെ വീട്ടില്‍ പുലര്‍ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് പോലീസ് എത്തിയത്. എന്നാല്‍ ഇവിടെ ഉണ്ണിയുടെ കിടപ്പ്രോഗിയായ പിതാവ് മാത്രമാണ് ഉണ്ടായിരുന്നത്്. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്.






