More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഹറം ഘോഷയാത്രയിലെ വിഷഗുളിക വിതരണം; ലക്ഷ്യമിട്ടത് 15,000 പേരെ കൊലപ്പെടുത്താൻ!

Authored by Web Desk | Last updated: 28 Jun 2026, 4:16 PM | 1 min read

Print
മുഹറം ഘോഷയാത്രയിലെ വിഷഗുളിക വിതരണം; ലക്ഷ്യമിട്ടത് 15,000 പേരെ കൊലപ്പെടുത്താൻ!
മുംബൈ: മുംബൈ ബൈക്കുള്ളയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടയിൽ വേദനസംഹാരികളെന്ന വ്യാജേന മാരകവിഷം അടങ്ങിയ ഗുളികകൾ വിതരണം ചെയ്യാൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പുനെ സ്വദേശി ഫയ്യാസ് പ്രേംജി ഈ ക്രൂരകൃത്യം ഒരു 'പുണ്യപ്രവർത്തി'യാണെന്ന് വിശ്വസിപ്പിച്ചാണ് മറ്റുള്ളവരുടെ സഹായം ഉറപ്പാക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഘോഷയാത്രയിൽ പങ്കെടുത്ത 15,000-ത്തോളം പേരെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം.


എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ മുപ്പതിനായിരത്തോളം ഗുളികകളും 50 കിലോഗ്രാം വിഷപ്പൊടിയും പ്രതി ഇതിനായി ശേഖരിച്ചിരുന്നു. ഇതിൽ 14,900 ഗുളികകൾ പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറ്റയ്ക്ക് ഇത്രയധികം ഗുളികകൾ വിതരണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതി, ഇത് പ്രതിരോധ ശേഷി കൂട്ടാനുള്ള വിറ്റാമിൻ ഗുളികകളാണെന്ന് കാണിച്ച് ചില സ്ത്രീകളടക്കമുള്ള സന്നദ്ധപ്രവർത്തകർക്ക് വിതരണത്തിനായി കൈമാറുകയായിരുന്നു.


ഗുളിക കഴിച്ചതിനെ തുടർന്ന് കുട്ടികളടക്കം 11 പേരുടെ ആരോഗ്യനില മോശമായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ മൂന്ന് വനിതാ സന്നദ്ധപ്രവർത്തകർ ഗുളിക പൊട്ടിച്ച് പരിശോധിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ലൗഡ്‌സ്പീക്കറിലൂടെ ഗുളിക കഴിക്കരുതെന്ന് നിർദ്ദേശം നൽകിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.


കഴിഞ്ഞ 15 ദിവസമായി മുംബൈ ഡോംഗ്രിയിലെ ഒരു ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു ഫയ്യാസ് പ്രേംജി. ഇവിടെ വെച്ചാണ് ഇയാൾ ഗുളികകളിൽ വിഷം നിറച്ചതെന്നാണ് പോലീസ് നിഗമനം.


ഒരു പെയിന്റ് ഫാക്ടറി ഉടമയുടെ മകനായ ഇയാൾ 2019-നും 2025-നും ഇടയിൽ 19 തവണ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് ഇയാളുടെ മാനസികനില തെറ്റിയിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമോ മറ്റ് ആസൂത്രകരോ ഉണ്ടോ എന്ന് മുംബൈ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Tags

  • mumbai muharram procession
  • rat poison

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; instagram

തിരുമലയിൽ തലമുണ്ഡനം ചെയ്ത് അനന്ത് അംബാനി; ടി.ടി.ഡിക്ക് 25 ഇലക്ട്രിക് ബസുകൾ സമ്മാനം

വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയ സംഭവം; തുടര്‍ന്നുള്ള പരിശോധനയില്‍ 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി

വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയ സംഭവം; തുടര്‍ന്നുള്ള പരിശോധനയില്‍ 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് യാത്രക്കാർക്ക് പരിക്ക്

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് യാത്രക്കാർക്ക് പരിക്ക്

photo ; facebook

'സഖ്യങ്ങളുണ്ടാക്കി മാത്രം ജയിക്കാനാവില്ല'; കോൺഗ്രസിനെയും രാഹുലിനെയും വിമർശിച്ച് ശർമിഷ്ഠ മുഖർജി

മന്ത്രി കെ.എം ഷാജി ആർഎസ്‌എസിന് അടിമപ്പെട്ടുവെന്ന് എ.കെ ബാലൻ

മന്ത്രി കെ.എം ഷാജി ആർഎസ്‌എസിന് അടിമപ്പെട്ടുവെന്ന് എ.കെ ബാലൻ

photo - facebook

തിരുവനന്തപുരം നഗരസഭയിലെ അവിശ്വാസ പ്രമേയം; യുഡിഎഫിനെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വി ജോയ്