13 വര്‍ഷത്തിന് ശേഷം സൂര്യയ്ക്ക് ബോക്സ് ഓഫീസ് വിജയം നേടിക്കൊടുത്ത ചിത്രമാണ് കറുപ്പ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. അതേസമയം ആര്‍ജെ ബാലാജി കറുപ്പ് വിജയ്ക്ക് വേണ്ടിയായിരുന്നു എഴുതിയിരുന്നതെന്നാണ് രസകരമായ വസ്തുത. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
''ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച് കാലമെടുത്തു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണമെന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച് വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു'' ആര്‍ജെ ബാലാജി പറയുന്നു.
വിജയ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ വ്യക്തമായിരുന്നുവെന്നും ബാലാജി പറയുന്നു. പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്ചേഴ്സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെടുന്നത്. അതേക്കുറിച്ച് താന്‍ വിജയ്യെ അറിയിച്ചിരുന്നതായും ബാലാജി പറയുന്നു.
''അങ്ങനെയാണ് സിനിമ സൂര്യയിലേക്ക് എത്തിയത്. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായതെന്നതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്'' ബാലാജി പറയുന്നു.

Comments