ബോളിവുഡിന് ഏറെ പ്രിയപ്പെട്ട സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. ബിഗ്സ്ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരമാണ് കരണ്‍ ജോഹര്‍. ബോളിവുഡ് സെലിബ്രിറ്റികളുമായി ഏറ്റവുമധികം സൗഹൃദം പുലര്‍ത്തുന്ന കരണ്‍, ഇടയ്ക്കിടെയുണ്ടാവുന്ന സൗഹൃദക്കൂട്ടായ്മകളില്‍ പ്രമുഖനാണ്. കുറച്ചുദിവസം മുമ്പ് കരൺ ജോഹറിന്റെ പിറന്നാളാഘോഷത്തിലും താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും സിനിമാപ്രൊമോഷനുകളും ഫോട്ടോഷൂട്ടുകളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറയുന്നത് കരൺ ജോഹറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറച്ചു ദിവസങ്ങളായി സംഭവിച്ച മാറ്റങ്ങളാണ്. നിരവധി സെലിബ്രിറ്റികളെ അൺഫോളോ ചെയ്തുകൊണ്ടാണ് താരം എല്ലാവരെയും ഞെട്ടിച്ചത്. അതില്‍ത്തന്നെ കരൺ തന്റെ ഉറ്റ സുഹൃത്ത് ഷാരൂഖ് ഖാൻ, അനന്യ പാണ്ഡെ, മനീഷ് മൽഹോത്ര, മലൈക അറോറ, ആലിയ ഭട്ട്, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരെ പോലും അൺഫോളോ ചെയ്തു എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
തന്റെ പ്രിയ സുഹൃത്തക്കളെ അണ്‍ഫോളോ ചെയ്യുമ്പോഴും പ്രിയങ്ക ചോപ്ര ജോനാസിനെ കരണ്‍ ‘ഫോളോ’ ചെയ്യുന്നു എന്നുള്ളതും ആരാധകരെ സംശയത്തിലാഴ്ത്തി. അതോടെ കരണിന്റെ സൗഹൃദത്തിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ തുടങ്ങി. പിന്നാലെ പലതരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി.
ഇപ്പോഴിതാ എല്ലാ സംശയങ്ങള്‍ക്കും അടിവരയിട്ട് തന്റെ പുത്തന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിശദീകരണം കുറിക്കുകയാണ് കരണ്‍ ജോഹര്‍. ഇതൊരു ഡിജിറ്റൽ ഡീടോക്സ് ആണെന്നും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയവും ഊർജ്ജവും കുറയ്ക്കാൻ താൻ എല്ലാവരെയും അണഫോളോ ചെയ്യന്നുവെന്നാണ് കരണ്‍ കുറിച്ചത്.
‘‘ഇത് ഡിജിറ്റൽ ഡീടോക്സ് ആണ്. ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന എന്റെ സമയവും ഊർജവും കുറയ്ക്കാനാണ് ഞാനെല്ലാവരെയും അൺഫോളോ ചെയ്തത്. ദൈവത്തെയോര്‍ത്ത് ഈ വിഷയം ‘ദേശീയവാർത്ത’യാക്കാനോ സെൻസേഷണലൈസ് ചെയ്യാനോ ശ്രമിക്കരുത്. ‘ക്ലിക്ക്ബെയ്റ്റി’നായി മറ്റാരെയെങ്കിലും നോക്കൂ. ഇത് അപ്രസക്തമാണ്...’’ എന്നാണ് കരണ്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നിലവിൽ കരൺ ജോഹറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം 78 പേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗത്തിൽ നിന്ന് മാറി നിൽക്കാനും മാനസിക ഉന്മേഷത്തിനുമായി ആളുകൾ സ്വീകരിക്കുന്ന രീതിയാണ് ഡിജിറ്റൽ ഡിറ്റോക്സ്. ഇതിന്റെ ഭാഗമായാണ് താൻ ഈ പരീക്ഷണത്തിന് മുതിർന്നതെന്നാണ് കരണിന്റെ വിശദീകരണം.
തന്റെ 54-ാം ജന്മദിനാഘോഷത്തിന് പിന്നാലെയാണ് കരണിന്റെ ഈ അപ്രതീക്ഷിത സോഷ്യൽ മീഡിയ പരീക്ഷണം നടത്തിയത് എന്നുള്ളതാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പ്രിയങ്ക ചോപ്രയെ കൂടാതെ ധർമ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മേത്ത, വ്യവസായി അദാർ പൂനാവാല എന്നിവരുൾപ്പെടെ വെറും 78 അക്കൗണ്ടുകൾ മാത്രമാണ് 17 മില്യണിലധികം ഫോളോവേഴ്സുള്ള കരൺ ജോഹർ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
‘അക്ക്യൂസ്ഡ്’ എന്ന സൈക്കോളജിക്കൽ ത്രില്ലറും ‘ചാന്ദ് മേരാ ദിൽ’ എന്ന റൊമാന്റിക് ചിത്രവുമാണ് കരൺ ഏറ്റവുമൊടുവിൽ നിർമിച്ചത്. ‘സണ്ണി സംസ്കാരി കി തുൾസി കുമാരി' എന്ന ചിത്രത്തിൽ കരണ്‍ അതിഥിവേഷത്തിലെത്തിയിരുന്നു. കാർത്തിക് ആര്യൻ നായകനാകുന്ന 'നാഗ്സില്ല' എന്ന ചിത്രമാണ് ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ അടുത്തതായി നിര്‍മ്മിക്കുന്നത്.

Comments