നടന് അജിത്ത് കുമാറിന്റെ മാതാവ് മോഹിനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്.
‘പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് അങ്ങേയറ്റം ദു:ഖിക്കുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു . ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു’ വിജയ് എക്സില്‍ കുറിച്ചു.

അജിത് കുമാറിന്റെ മാതാവ് മോഹിനി മണി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് ദുബായിലായിരുന്നു അജിത് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

Comments