
ഇക്കഴിഞ്ഞ ദിവസമാണ് സീരിയൽ നടനും ബിഗ് ബോസ് താരവുമായ ജിഷിൻ മോഹനും നടിയും ഇൻഫ്ളുവൻസറുമായ അമേയാ നായരും ഗുരുവായൂരില്‍ വച്ച് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനും ലിവിങ് ടുഗെദർ ജീവിതത്തിനും ശേഷമാണ് ഇവര്‍ രണ്ടാളും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.
നടി വരദയെയാണ് ജിഷിന് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ അവര്‍ക്കിടയില്‍ സ്വരചേര്‍ച്ചകള്‍ ഇല്ലാതെയായപ്പോള്‍ രണ്ടാളും വിവാഹമോചിതരായി. ഇവരുടെ മകന് വരദയ്ക്കൊപ്പമാണ്. വിവാഹമോചനത്തിനു ശേഷം ലഹരിയ്ക്കടക്കം അടിമപ്പെടുകയും കടുത്ത മാനസിക പ്രതിസന്ധികളിലകപ്പെടുകയും ചെയ്ത ജിഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് അമേയയാണെന്ന് ജിഷിന് തന്നെ പറഞ്ഞിട്ടുണ്ട്.
രണ്ടു വര്‍ഷത്തോളമായി ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്ന ജിഷിനും അമേയയും ലളിതമായ ചടങ്ങിലൂടെയാണ് വിവാഹിതരായത്. വിവാഹവാര്‍ത്ത വന്നതോടെ അമേയ കാരണമാണ് ജിഷിന്റെ ആദ്യവിവാഹം തകര്‍ന്നതെന്ന തരത്തിലുള്ള പോസ്റ്റുകള്‍ വന്നു തുടങ്ങി. എന്നാലത് അങ്ങനെയല്ലെന്ന് രണ്ടാളും പറയുകയും ചെയ്തു.
ഇപ്പോഴിതാ വളരെ നിഗൂഡമായ പോസ്റ്റ് പങ്കിടുകയാണ് അമേയ നായര്‍. തങ്ങളുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളെയും വിവാഹത്തിന് ശേഷം ഉയര്‍ന്നു വന്ന നെഗറ്റീവ് കമന്റുകളെയും മുന്‍ നിര്‍ത്തിയാണ് അമേയയുടെ പോസ്റ്റ്.
‘‘ചില കാര്യങ്ങളിൽ വസ്തുതകൾ വളച്ചൊടിക്കപ്പെടുന്നു,
മുതിർന്ന മനുഷ്യരുടെ ചെയ്തികൾക്ക് നിഷ്കളങ്ക മനസ്സുകളെ സംശയിക്കുന്നതിൽ അർത്ഥമില്ല. ചേർത്ത് നിർത്തമായിരുന്നിട്ടും അവഗണിച്ചൊഴിവാക്കിട്ട് ഇപ്പോ പേരെഴുതി കാണിക്കുന്നതിൽ എവിടെയാണ് ന്യായം? എന്താണ് പ്രസക്തി? ഇതൊക്കെ മുൻപും ആകാമായിരുന്നല്ലോ? എന്തുകൊണ്ട് ഇപ്പോ??
മനുഷ്യൻ എന്ത് ചെയ്യുമ്പോഴും അതിന്റെ പിന്നിൽ ഉദ്ദേശ്യശുദ്ധി നല്ലതാവണം. അല്ലെങ്കിലത് ജീവിതത്തിൽ പ്രതിഫലിക്കും.
ജീവിതം കൈവിട്ടുതുടങ്ങിയപ്പോൾ ഡിപ്രഷനിലായി ലഹരികടിമപ്പെട്ട് മരണത്തിലേയ്ക്കയാൾ മെല്ലെ നടന്നു കയറിയപ്പോഴെങ്കിലും കുഞ്ഞിനെ വിട്ട് ഈ സ്നേഹം കാണിക്കാമായിരുന്നല്ലോ ??
എന്തെ അന്നു തോന്നാത്തത് ? ഇപ്പോ തോന്നുന്നു ?? ഉദ്ദേശ്യശുദ്ധി നല്ലതായിരുന്നെങ്കിൽ കുഞ്ഞിനെ മുൻപും ഒരു ടൂള്‍ ആക്കാമായിരുന്നു, ഇത് വൈകി വന്ന വിവേകമായി തോന്നുന്നില്ല... വിവേകമുള്ളവർക്കത് മനസ്സിലാകും...
കാര്യങ്ങൾ വളച്ചോടികപ്പെടാൻ പാടില്ല ഡിപ്രഷൻൽ നിന്നും ലഹരിയിൽ നിന്നൊരാളെ കരകയറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല . ബന്ധങ്ങൾ ഒരാളെ തകർക്കാനും , തളച്ചിടാനും ഉള്ള ‘ആയുധമാക്കരുത്’ ആരും, കാരണം ഇന്ന് അത് അവരുടെ നേരെ ആണെങ്കിൽ നാളെ അത് നിങ്ങൾക്ക് നേരെ തിരിഞ്ഞ് വന്നിരിക്കും...’’ എന്നാണ് സിമ്പോളിക്കായുള്ള ഒരു ചിത്രം പങ്കിട്ട് അമേയ നായര്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേര് പിന്തുണച്ചും അനുകൂലിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.






