
കൊച്ചി: എക്സാലോജിക് - സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി. നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ. ഇ ഡി അന്വേഷണം തടയണമെന്ന ആവശ്യത്തില്‍ വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. അതുവരെ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.
സിഎംആര്‍എല്ലിന് താല്‍ക്കാലിക ആശ്വാസമാണ് നടപടിയെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിധി പറയും. ഇന്ന് വിശദമായ വാദം കേള്‍ക്കണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തേ ഇടക്കാല ഉത്തരവിനായി സിഎംആര്‍എല്‍ കോടതിയില്‍ പോയിരുന്നു. നേരത്തേ സിംഗിള്‍ബഞ്ച് ഈ കേസില്‍ ഇ.ഡി. അന്വേഷണം തുടരാമെന്ന് വിധിച്ചിരുന്നു.
ഇതിന് പിന്നാലെ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് ഇ.ഡി.യ്ക്ക് എതിരേ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ വന്നിരിക്കുന്നത്. നേരത്തേ റെയ്ഡിന് വന്ന സംഘം തന്നെ ചോദ്യം ചെയ്തിരുന്നില്ലെന്ന് പിണറായി വിജയന് പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തിയത്. വന്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ഇ.ഡി. ഉദ്യോഗസ്ഥരുടെ കാറുകള്‍ ആക്രമിക്കപ്പെടുന്നതുമായ സാഹചര്യം ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്നാണ് സിപിഐഎം ആരോപണം.






