വാഷിംഗ്ടൺ: ലെബനനിലെ ഇസ്രായേലിന്റെ സൈനിക നടപടികൾ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമായി നടന്നു വരുന്ന സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചതായി റിപ്പോർട്ട്. ഫോൺ കോളിൽ ട്രംപ് നെതന്യാഹുവിനെ "ഭ്രാന്തൻ" എന്ന് വിളിക്കുകയും അദ്ദേഹം നന്ദികേട് കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതായി 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ഉദ്യോഗസ്ഥരെയും ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് വിവരമുള്ള മൂന്നാമതൊരു വ്യക്തിയെയും ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്, ബെയ്റൂട്ട് ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്ക് ട്രംപ് തടയിട്ടെന്നാണ്. ലെബനൻ തലസ്ഥാനം ബോംബെറിഞ്ഞ് തകർക്കുമെന്ന ഇസ്രായേലിന്റെ ഭീഷണി ലോകത്തിന് മുന്നിൽ അവരെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് ട്രംപ് ഇസ്രായേൽ നേതാവിനോട് പറഞ്ഞതായാണ് വിവരം.
നെതന്യാഹുവിന്റെ അഴിമതിക്കേസ് വിചാരണ വേളയിൽ താൻ നൽകിയ പിന്തുണയെ പരാമർശിച്ച്, നെതന്യാഹു ജയിലിൽ പോകാതെ കാത്തത് താനാണെന്നും ട്രംപ് അവകാശപ്പെട്ടു. "നിനക്ക് വട്ടാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ കിടന്നേനെ. ഞാൻ നിന്റെ ജീവൻ രക്ഷിക്കുകയാണ്. ഇപ്പോൾ എല്ലാവരും നിന്നെ വെറുക്കുന്നു. ഇത് കാരണം എല്ലാവരും ഇസ്രായേലിനെയും വെറുക്കുകയാണ്," ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭാഷണത്തിനിടയിൽ ഒരു ഘട്ടത്തിൽ കടുത്ത ദേഷ്യം വന്ന ട്രംപ്, "നീ ഈ കാണിച്ചുകൂട്ടുന്നത്" എന്ന് ചോദിച്ചതായും ഒരു ഉറവിടം വ്യക്തമാക്കി.
ബെയ്റൂട്ടിന് നേരെയുള്ള ഭീഷണികൾക്ക് പുറമെ, തെക്കൻ ലെബനനിൽ ഇസ്രായേൽ തങ്ങളുടെ കരയുദ്ധം വ്യാപിപ്പിക്കുകയായിരുന്നു. ലെബനനിൽ സംഘർഷം വർദ്ധിപ്പിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം ഇറാനുമായുള്ള തന്റെ ചർച്ചകളെ തകിടം മറിക്കുമെന്നതിനാലാണ് ട്രംപ് പ്രകോപിതനായത്.
ഒരൊറ്റ ഹിസ്ബുള്ള കമാൻഡറെ വധിക്കാൻ വേണ്ടി കെട്ടിടങ്ങൾ ഒന്നടങ്കം തകർക്കുന്ന ഇസ്രായേലിന്റെ തന്ത്രത്തോട് ട്രംപ് വിയോജിച്ചതായും, നിരവധി ലെബനൻ സിവിലിയന്മാരുടെ ജീവന്റെ കാര്യത്തിൽ അദ്ദേഹം ആശങ്കാകുലനായിരുന്നു എന്നും യുഎസ് വൃത്തങ്ങൾ ആക്സിയോസിനോട് പറഞ്ഞു.
ഈ ഫോൺ കോളിന് ശേഷം, ബെയ്റൂട്ടിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഇസ്രായേലിന് ഇനി പദ്ധതിയില്ലെന്ന് ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ ആക്സിയോസിനോട് സ്ഥിരീകരിച്ചു.
യുഎസ്-ഇസ്രായേൽ നേതാക്കൾ തമ്മിലുള്ള ആദ്യത്തെ അഭിപ്രായവ്യത്യാസമല്ല ഇത്. ട്രംപും നെതന്യാഹുവും തമ്മിൽ പതിറ്റാണ്ടുകളായുള്ള സങ്കീർണ്ണമായ ഒരു ബന്ധമാണുള്ളത്. പരസ്യമായി ശക്തമായ പിന്തുണ പ്രഖ്യാപിക്കുമ്പോഴും സ്വകാര്യമായി ഇരുവരും തമ്മിൽ കടുത്ത ഭിന്നതകൾ നിലനിന്നിരുന്നു. മുൻപും ഇരുനേതാക്കളും തമ്മിൽ ഫോൺ കോളുകളിൽ കടുത്ത തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇറാൻ വിഷയത്തിലും മറ്റ് കാര്യങ്ങളിലും അവർ എപ്പോഴും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

Comments