തന്റെ പ്രിയപ്പെട്ട മേയ് മാസത്തിലെ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് താരം കത്രീന കൈഫ്. ഭർത്താവ് വിക്കി കൗശലിനും മകൻ വിഹാനുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളാണ് കത്രീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
"മേയ് മാസമേ.. നീ അടിപൊളിയായിരുന്നു," എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ പോകുന്ന നഗരങ്ങളിലെല്ലാം മികച്ച ഹോട്ട് ചോക്ലേറ്റ് തിരയാറുണ്ടെന്നും, ഒടുവിൽ അത് കണ്ടെത്തിയെന്നും താരം കുറിച്ചു. തന്റെ നീണ്ട മുടി ഭംഗിയായി കാണിക്കുന്ന സെൽഫികൾക്കൊപ്പം താൻ കുടിച്ച ഹോട്ട് ചോക്ലേറ്റിന്റെയും കോഫിയുടെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കത്രീനയുടെ നീണ്ട മുടിയുടെ ഭംഗിയെ പുകഴ്ത്തി നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.
കുഞ്ഞു വിഹാന് 'ഗജപതി കുലപതി' എന്ന പ്രശസ്തമായ ബാലസാഹിത്യ പുസ്തകം വായിച്ചു കൊടുക്കുന്ന ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. മകന്റെ മുഖം വ്യക്തമാക്കാതെ അവന്റെ കുഞ്ഞു കൈകളുടെ ചിത്രമാണ് കത്രീന പങ്കുവെച്ചിരിക്കുന്നത്. "ഗജപതി കുലപതിക്ക് ജലദോഷം പിടിപെട്ടിരിക്കുന്നു" എന്നും താരം തമാശയായി കുറിച്ചു. വിക്കിയുടെ മുപ്പത്തിയെട്ടാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
തന്റെ ഫിറ്റ്നസ് ട്രെയിനറായ റെസ കട്ടാനിക്കൊപ്പമുള്ള ചിത്രവും ഇതിലുണ്ട്. "ഒരു സന്തോഷമുള്ള കുടുംബം, പക്ഷേ മമ്മിക്ക് ഒരു വിചിത്രമായ ഹെയർ സ്റ്റൈലാണുള്ളത്. റെസാ.. നിന്നെ നോക്കുമ്പോൾ തന്നെ എന്റെ കാലുകൾ വേദനിക്കാൻ തുടങ്ങുന്നു," എന്നും താരം കുറിച്ചു. ഒപ്പം ഡയറ്റിൽ പഞ്ചസാരയും ഗ്ലൂട്ടനും ഡയറിയും ഉൾപ്പെടുത്തിയതിനെക്കുറിച്ചും, ആരുടെയും സഹായമില്ലാതെ താൻ സ്വയം കണ്ടെത്തിയ ഒരു പുതിയ പഞ്ചാബി പാട്ടിനെക്കുറിച്ചും കത്രീന പോസ്റ്റിൽ പറയുന്നുണ്ട്.

നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2021-ൽ രാജസ്ഥാനിലെ ഫോർട്ട് ബാർവാരയിലുള്ള സിക്സ് സെൻസസ് റിസോർട്ടിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. കഴിഞ്ഞ വർഷം നവംബറിലാണ് ഇവർക്ക് മകൻ വിഹാൻ ജനിച്ചത്. ഈ വർഷം കത്രീന തന്റെ ആദ്യത്തെ മദേഴ്സ് ഡേയും ആഘോഷിച്ചിരുന്നു.
അതേസമയം വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'ലവ് ആൻഡ് വാർ' ആണ് വിക്കിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രൺബീർ കപൂറും ആലിയ ഭട്ടുമാണ് ഈ ചിത്രത്തിൽ വിക്കിക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Comments