തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് യുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ ആര് ജെ ബാലാജി. സൂര്യയെ കേന്ദ്രകഥാപാത്രമാക്കി താന്‍ സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന സിനിമ യഥാര്‍ഥത്തില്‍ വിജയ് യെ മനസ്സില്‍ കണ്ടാണ് എഴുതിയതെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ബാലാജി മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.
വിജയ് യെ ഇപ്പോള്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി കാണുമ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്തതുപോലെ തോന്നുവെന്ന് കൂടിക്കാഴചയ്ക്ക് ശേഷം ബാലാജി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
‘കറുപ്പ് എന്ന ചിത്രത്തിന് തുടക്കമിട്ട വ്യക്തിക്കൊപ്പം. വാവ്…!.ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഇപ്പോള്‍ കാണുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. അതേ സ്നേഹം, ഊഷ്മളത, ദയ, ശാന്തത. എല്ലാത്തിനും നന്ദി പ്രിയപ്പെട്ട വിജയ് സര്,’ വിജയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആ ജെ ബാലാജി കുറിച്ചു. ബാലാജിയുടെ ഭാര്യ ദിവ്യയും ഈ കൂടിക്കാഴ്ചയില്‍ പങ്കാളിയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് 'ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ'യ്ക്ക് നല്കിയ അഭിമുഖത്തിലാണ് 'കറുപ്പ്' എന്ന സിനിമയുടെ പിന്നാമ്പുറ കഥകള്‍ ബാലാജി വെളിപ്പെടുത്തിയത്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രമായിട്ടാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തിരുന്നത്. ഇതിനായി വിജയ് യുമായി രണ്ടോ മൂന്നോ തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അവസാന സിനിമയായി ഇത് എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ബാലാജി പറഞ്ഞു.
എന്നാല്‍ ചില കാരണങ്ങളാല്‍ വിജയ് ഈ പ്രോജക്ടില്‍ നിന്ന് പിന്നീട് പിന്മാറുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ താന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ബാലാജി, വിജയ് മുന്നോട്ട് വെച്ച കാരണങ്ങള്‍ തികച്ചും ന്യായമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ കഥകള്‍ കേള്‍ക്കാന്‍ സമയം അനുവദിച്ചതും സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിച്ചതും വിജയ് തനിക്ക് നല്കിയ വലിയ ബഹുമാനമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിജയിയുടെ പിന്മാറ്റത്തിന് ശേഷമാണ് പ്രോജക്ട് സൂര്യയിലേക്ക് എത്തിയത്.
സൂര്യയും തൃഷയും പ്രധാന വേഷങ്ങളില്‍ എത്തിയ 'കറുപ്പ്' മെയ് 15-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയതും സംവിധായകന് ആര്.ജെ. ബാലാജി തന്നെയാണ്. ഇന്ദ്രന്‍സ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Comments