ന്യൂഡൽഹി: ഡൽഹിയിലെ ഒരു പ്രമുഖ വ്യക്തിയെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെയും മുംബൈ അധോലോകത്തിന്റെയും നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയതായി സൂചന. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ചേർന്ന് നടത്തുന്ന സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കുപ്രസിദ്ധ അധോലോക സംഘത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ അനുയായികൾ സോഷ്യൽ മീഡിയ വഴി യുവാക്കളെ ക്രിമിനൽ ശൃംഖലകളിലേക്ക് റിക്രൂട്ട് ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വൻതുക വാഗ്ദാനം ചെയ്താണ് ഇവരെ വലയിലാക്കിയത്.റിക്രൂട്ട് ചെയ്യപ്പെട്ട യുവാക്കളോട് എത്രയും വേഗം ഡൽഹിയിലെത്താൻ അധോലോക സംഘം നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മുംബൈക്ക് സമീപമുള്ള ഭയന്ദറിൽ നിന്ന് 26 കാരനായ ഹുസൈഫ ഫാറൂഖ് അഹമ്മദ് ഹാഷ്മിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യാവർ ഖാൻ എന്ന ഹാൻഡ്ലറുമായി ഹാഷ്മി കഴിഞ്ഞ ഒരു മാസമായി സമ്പർക്കത്തിലായിരുന്നുവെന്നാണ് നിഗമനം
മുംബൈയിലെ കുർളയിൽ നിന്ന് അറസ്റ്റിലായ സാജിദ് ഷെയ്ഖ്, മുംബ്രയിൽ നിന്ന് അറസ്റ്റിലായ തൗഖീർ എന്നിവരോടും ഹാഷ്മിയോടും എത്രയും വേഗം ഡൽഹിയിലെത്താൻ യാവർ ഖാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലുള്ള ഒരാളെ ലക്ഷ്യമിടാനുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നെങ്കിലും അത് ആരാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ലക്ഷ്യമിട്ട വ്യക്തി ആരാണെന്ന് തനിക്കും അറിയില്ലായിരുന്നുവെന്നാണ് ഹാഷ്മി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. താൻ ഇതേക്കുറിച്ച് യാവർ ഖാനോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകി.
പ്രതികളുടെ മൊഴി അനുസരിച്ച്, ഡൽഹിയിൽ എത്തിയതിന് ശേഷം മാത്രമേ ലക്ഷ്യമിടുന്ന വ്യക്തിയുടെ വിവരങ്ങളും തുടർന്നുള്ള നിർദ്ദേശങ്ങളും കൈമാറൂ എന്നാണ് പാക് ഹാൻഡ്ലർ അറിയിച്ചിരുന്നത്. അതിനാൽ ഈ ഗൂഢാലോചനയിൽ ആരെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും പദ്ധതി എത്രത്തോളം മുന്നോട്ടുപോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.
പ്രതിയായ ഹാഷ്മിക്ക് ഈ ശൃംഖലയിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ ലഭിച്ചതായി സൂചനയുണ്ട്. ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെടുന്ന പാകിസ്ഥാൻ ഭീകര സംഘങ്ങൾ, ക്രിമിനൽ ജോലികൾ ചെയ്തു നൽകിയാൽ വലിയ തുക നൽകാമെന്ന് വാഗ്ദാനം ചെയ്തതായി ഹാഷ്മി മറ്റ് യുവാക്കളോട് പറഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്ക് അടിമപ്പെട്ടതും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതുമായ യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ഇത്തരം ദുർബല സാഹചര്യങ്ങൾ ചൂഷണം ചെയ്താണ് സാജിദ് ഷെയ്ഖ്, തൗഖീർ തുടങ്ങിയ യുവാക്കളെ ഈ വലയത്തിലേക്ക് ആകർഷിച്ചത്. പ്രതികളുടെ ഡിജിറ്റൽ സന്ദേശങ്ങളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Comments