ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിന് സമാനമായി ഡീസലിൽ ഐസോബുട്ടനോൾ കലർത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ സെക്രട്ടറി വി. ഉമാശങ്കർ വ്യക്തമാക്കിയത്. ഐസോബുട്ടനോൾ ഡീസലിൽ കലർത്തുന്നത് വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഥനോളിൽ നിന്ന് നിർമ്മിക്കുന്ന ജൈവ ഇന്ധനമാണ് ഐസോബുട്ടനോൾ. എഥനോളിനെക്കാൾ കൂടുതൽ ഊർജ്ജം ഇതിൽ അടങ്ങിയിട്ടുണ്ട്. തുരുമ്പെടുക്കാനുള്ള സാധ്യത കുറവായതിനാൽ ഡീസലുമായി മിശ്രിതമാക്കാൻ ഇത് കൂടുതൽ അനുയോജ്യമാണ്. എഥനോളിനെക്കാൾ ഡീസലുമായി എളുപ്പത്തിൽ കലരുന്നതുമാണ്.
കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഡീസൽ എഞ്ചിനുകളിൽ പരിമിതമായ മാറ്റങ്ങളോടെ ഇത് ഉപയോഗിക്കാമെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും നിലവിൽ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

Comments