
ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി മുന്‍ ബിഗ് ബോസ് താരം സജ്ന നൂര്‍. ഒമ്പതാഴ്ച ഗര്‍ഭിണിയാണെന്നാണ് സജ്ന തുറന്നു പറഞ്ഞിരിക്കുന്നത്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 9 വീക്ക് എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്. സജ്നയും റസൂല്‍ പൂക്കിട്ടിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സജ്നയുടെ ഈ വെളിപ്പെടുത്തല്‍.
ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് താരത്തിന് കമന്റുകളിലൂടെ ആശംസ നേരുന്നത്. അതേസമയം റസൂല്‍ പൂക്കുട്ടിയുമായി സജ്ന വിവാഹിതയായോ എന്ന സംശയവും കമന്റില്‍ ഉയരുന്നുണ്ട്. നേരത്തെ സജ്നയും മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനും പിരിയാന്‍ കാരണം റസൂല്‍ പൂക്കുട്ടിയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സജ്ന രംഗത്തെത്തുകയും ചെയ്തിരുന്നു. താനും ഫിറോസും പിരിയാന്‍ കാരണം മൂന്നാമതൊരാളല്ലെന്നും പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണെന്നുമാണ് സജ്ന പറഞ്ഞത്. അതേസമയം ഫിറോസിനെതിരെ സജ്ന ഗുരുതര ആരേപാണങ്ങള് ഉന്നയിച്ചിരുന്നു. ഫിറോസില്‍ നിന്നും തനിക്ക് കടുത്ത പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതായാണ് സജ്ന പറഞ്ഞത്.
സജ്നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫിറോസും രംഗത്തെത്തുകയുണ്ടായി. സേഫ്റ്റി സോണിലാണെന്ന് കരുതി ഉന്നതരായ പലരും ഹൈഡ് ആന്റ് സീക്ക് കളിക്കുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതിനിടെ ഫിറോസ് ഒരു പാര്‍ട്ടിയ്ക്കിടെ പരസ്യമായി മറ്റൊരു നടിയെ ചുംബിക്കുന്നത് കണ്ടുവെന്നടക്കം ആരോപിച്ച് സജ്നയും രംഗത്തെത്തിയിരുന്നു. ഇരുവരുടേയും വാക്പോര് വലിയ വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് സജ്ന തുറന്നു പറയുന്നത്.






