
പിതാവ് ഉദയ്സിങ് ബി. താക്കൂറിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നടി മൃണാൾ താക്കൂർ. "എന്റെ ദിവസം മനോഹരമാക്കാനും ഞാൻ എത്രത്തോളം സ്നേഹിക്കപ്പെടുന്നുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കാനും അച്ഛൻ ഒരു അവസരവും നഷ്ടപ്പെടുത്താറില്ല" എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അച്ഛനൊപ്പം സന്തോഷവതിയായി ചിരിച്ചു നിൽക്കുന്ന മൃണാളിനെ ചിത്രങ്ങളിൽ കാണാം. കൂടാതെ പിതാവിന്റെ ചില സോളോ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
അതേസമയം 'ഹായ് ജവാനി തോ ഇഷ്ഖ് ഹോനാ ഹേ' എന്ന ചിത്രമാണ് മൃണാളിന്റേതായി റിലീസിനൊരുങ്ങുന്നത്. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാൻ, പൂജ ഹെഗ്ഡെ, മനീഷ് പോൾ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി മൗനി റോയിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.






