
ലണ്ടന്: സതാംപ്ടണെ മുക്കി ഇംഗ്ളീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് യുണൈറ്റഡ് ഇംഗ്ളീഷ് ലീഗ് കപ്പില് മുത്തമിട്ടു. വെംബ്ളി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് സതാംപ്ടണെ രണ്ടിനെതിരേ മൂന്ന് ഗോളുകള്ക്കായിരുന്നു മാഞ്ചസ്റ്റര് യുണൈറ്റഡ് വീഴ്ത്തിയത്. സ്ളാട്ടണ് ഇബ്രാഹിമോവിക്കിന്റെ ഇരട്ടഗോളുകളും ജെസി ലിന്ഗാര്ഡിന്റെ ഗോളുമാണ് ചുവന്ന ചെകുത്താന്മാരെ കിരീടത്തിലേക്ക് നയിച്ചത്.
പതിവിന് വിപരീതമായി മികച്ച കളി പുറത്തെടുത്ത മാഞ്ചസ്റ്റര് 19 ാം മിനിറ്റില് ഇബ്രയിലൂടെ ആദ്യഗോള് നേടിയപ്പോള് ജെസി ലീഡ് കൂട്ടുകയും ചെയ്തു. ആദ്യ പകുതി അവസാന മിനിറ്റില് ഒരെണ്ണം മടക്കിയടിച്ച സതാംപ്ടണ് ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോള് രണ്ടാമതും ഗോള് നേടിയതോടെ ഒപ്പമെത്തി. ഗബ്ബിയാഡിനി ആയിരുന്നു രണ്ടു ഗോളുകളും സ്കോര് ചെയ്തത്.
ഒരു മണിക്കൂര് തികയും മുമ്പ് തന്നെ രണ്ടു ടീമും സമനിലയില് കുടുങ്ങിയതോടെ ആവേശം അണപൊട്ടി. പരസ്പരമുള്ള കയറ്റിറക്കങ്ങള്ക്കിടയില് 87 ാം മിനിറ്റില് ഇബ്രാഹിമോവിച്ച് തന്നെ വീണ്ടും ഗോളടിച്ചു. കളിയിലെ തന്റെ രണ്ടാമത്തെയും ടീമിന്റെ വിജയഗോളും കുറിച്ച ഇബ്രാഹിമോവിച്ച് ടീമിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തു. ഈ സീസണില് മാഞ്ചസ്റ്ററിന്റെ രണ്ടാം കിരീടം നേട്ടമായത് പരിശീലകന് ജോസെ മൊറീഞ്ഞോയ്ക്ക് ആയിരുന്നു. ചെല്സിക്കൊപ്പം മൂന്ന് ലീഗ് കിരീടം നേടിയിട്ടുള്ള മൊറീഞ്ഞോ മാഞ്ചസ്റ്ററിലൂടെ കിരീടം നാളായി ഉയര്ത്തിയിരിക്കുകയാണ്.







Comments