
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ അപകടത്തില്‍പ്പെട്ടു മൂന്ന് മരണം. പലയിടത്തും വെളളക്കെട്ട് രൂക്ഷം .ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂരില്‍ കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനിടയില്‍ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു.
കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം . ഇന്നലെ പുലർച്ചെ 1.20 ഓടെയാണ് സംഭവം. വയോധികയുമായി വരുന്ന ആംബുലൻസ് മഴയിൽ തെന്നി മാറുകയായിരുന്നു. 82കാരിയാണ് മരിച്ചത് .






