
‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ‘നോട്ട്ബുക്ക്’ എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രമാണ് പാര്‍വതി തിരുവോത്ത് എന്ന താരത്തെ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാക്കിയത്. അവിടുന്നിങ്ങോട്ട് മലയാളത്തിലും തമിഴിലുമടക്കം മികച്ച കഥാപാത്രങ്ങള്‍ നല്കി പാര്‍വതി തന്റെ ഇരിപ്പിടം ബിഗ്സ്ക്രീനില്‍ അരക്കിട്ടുറപ്പിച്ചു. തുടര്‍ന്ന് ബോളിവുഡിലും താരം തന്റെ അഭിനയമികവ് പ്രകടമാക്കി. ഇന്ന് മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളാണ് പാര്‍വതി.
തന്റെ വ്യക്തിജീവിതത്തെയും നിലപാടുകളെയും കുറിച്ച് നടത്തുന്ന പാര്‍വതിയുടെ മുഖം നോക്കാതെയുള്ള തുറന്നുപറച്ചിലുകൾ എന്നും ചർച്ചയാകാറുണ്ട്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത മാത്രമല്ല ഫാഷന്‍ സ്റ്റേറ്റുമെന്റുകളിലും തന്റേതായ ഒരു ഐഡന്റിറ്റി പാര്‍വതി എന്നും പ്രകടമാക്കാറുണ്ട്. ബോള്‍ഡ് ഔട്ട്ഫിറ്റുകളിലൂടെയും താരം പലപ്പോഴും സോഷ്യല്‍ മീഡിയ ആരാധകരുടെ ഹൃദയം കവരാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് കേപ്പ് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പാര്‍വതി തിരുവോത്ത്. ബോള്‍ഡ് മേക്കപ്പും ഷാര്‍പ്പ് ലുക്കും ഗോള്‍ഡന്‍ ഡിസൈനര്‍ വര്‍ക്കുള്ള കേപ്പ് ഡ്രസ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ബോളിവുഡ് സ്റ്റൈലില്‍ ഫാഷന്‍ ക്വീനിനെപ്പോലെയാണ് പാര്‍വതി ചിത്രങ്ങളില്‍ തിളങ്ങുന്നത്. റെട്രോ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
കരിയറിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷന്റെ ആദ്യ നിർമാണസംരംഭമായ ‘സ്റ്റോമി’ എന്ന വെബ് സീരീസിലൂടെയും താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഷഹദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ത്രില്ലർ ചിത്രമായ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലൂടെ താരം ആദ്യമായി പോലീസ് വേഷത്തിലുമെത്തുന്നുണ്ട്. അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന പോസ്റ്റ് പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.






