കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ താരറാണിയായി തിളങ്ങി നിന്ന അഭിനേത്രിയാണ് കരിഷ്മ കപൂര്‍. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ കരിഷ്മ ബിഗ് സ്ക്രീനിന് നല്‍കിയിട്ടുണ്ട്. ആന്ദാസ് അപ്നാ അപ്നാ, രാജ ഹിന്ദുസ്ഥാനി, ദിൽ തോ പാഗൽ ഹേ, ബിവി നമ്പർ 1, ഹീറോ നമ്പർ 1, ഫിസ, സുബൈദ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രമായി കരിഷ്മ തിളങ്ങി. വിവാഹിതയായതോടെ സിനിമകളില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമകളില്‍ തിളങ്ങി. എന്നാല്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം വെബ് സീരീസിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം.
ഇപ്പോഴിതാ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് കരിഷ്മ കപൂര്‍. ബീഡഡ് ഷോള്‍ഡര്‍ ഗൗണിലുള്ള എലഗന്റ് ചിത്രങ്ങളാണ് കരിഷ്മ പങ്കിട്ടിരിക്കുന്നത്. അഭിഷേക് ശർമ്മ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത ‘രതിയാരണ്യ’ ഫാഷൻ ഡിസൈനിൽ നിന്നുള്ള ബീഡഡ് എക്സാഗേറ്റഡ് ഷോൾഡർ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. പ്രായം റിവേഴ്സ് ഗിയറിലോടുന്ന താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
തന്റെ ആദ്യ ഒടിടി സീരീസിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയം നേടാനൊരുങ്ങുകയാണ് കരിഷ്മ കപൂര്‍. ഒരു പ്രൊജക്ട് തന്നെ ശരിക്കും ആവേശഭരിതയാക്കുമ്പോൾ മാത്രം ജോലി ചെയ്യുന്ന ഒരു ഘട്ടത്തിലാണ് താനിപ്പോള്‍ ഉള്ളതെന്ന് പറയുന്ന താരം തന്റെ ഒടിടി അരങ്ങേറ്റത്തില്‍ വളരെ എക്സൈറ്റഡാണ്. ‘ബ്രൗണ്‍’ എന്ന് വെബ് സീരീസില്‍ കൊലപാതക അന്വേഷണത്തിന് നേതൃത്വം നൽകുന്ന വർക്ക്ഹോളിക്കായ റീത്ത ബ്രൗൺ എന്ന പോലീസുകാരിയായിട്ടാണ് കരിഷ്മ അഭിനയിക്കുന്നത്.

Comments