
കൊച്ചി: സലിം കുമാറിന് കണ്ണീരോടെ വിടനൽകി കലാ സാംസ്കാരിക കേരളം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. കോൺഗ്രസ് പതാക പുതപ്പിച്ചായിരുന്നു ഭൗതിക ശരീരം ചിതയിലേക്ക് എടുത്തത്. സലിം കുമാറിന്റെ മക്കളായ ആരോമലും ചന്തുവും ചേർന്നാണ് ചിതയ്ക്ക് തീ പകർന്നത്.
സംസ്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി വി.ഡി സതീശനും കെ.സി വേണുഗോപാലും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു. രമേഷ് പിഷാരടി, മീര ജാസ്മിൻ തുടങ്ങി സിനിമാപ്രവർത്തകരും നിറകണ്ണുകളോടെ സലിം കുമാറിന് വിടനൽകാനെത്തിയിരുന്നു. വടക്കൻ പറവൂരുകാരുടെ ‘സലീമേട്ടന്’ വിട നൽകാൻ വീട്ടിലും പരിസരത്തും നൂറുകണക്കിന് ആളുകളായിരുന്നു തിങ്ങിക്കൂടിയത്. പറവൂർ ടൗൺ ഹാളിലും സ്ഥിതി മറിച്ചായിരുന്നില്ല. നാട്ടിൽ സിനിമാതാരം എന്നതിലുപരി, ‘സലീമേട്ടൻ‘ എന്ന പ്രതിച്ഛായ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
മുപ്പത് വർഷം നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹത്തിന് നിരവധി അവാർഡുകളും ലഭിച്ചിരുന്നു. 2010 ൽ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ അബു എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഇതേ ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2005 ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്റർ സഹായം നൽകിയിരുന്നു. ഇന്നലെ രാത്രി 10. 43 ന് ആയിരുന്നു സലിം കുമാറിന്റെ അന്ത്യം.






