ലഖ്നൗ: ഉത്തർപ്രദേശിലെ സംഭാലിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് മുസ്തഫ ഖാദ്രി മസ്ജിദ് പൊളിച്ചുനീക്കുന്നതിനിടെ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ പോസ്റ്ററുകൾ കണ്ടെടുത്ത സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. മസ്ജിദിന്റെ കെയർടേക്കർ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുശ്മശാനത്തിനായി നീക്കിവെച്ച സർക്കാർ ഭൂമി കൈയേറിയാണ് മസ്ജിദ് നിർമിച്ചതെന്നാണ് സർക്കാരിന്റെ വാദം.
പൊതുജനമധ്യത്തിൽ കുഴപ്പമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനകൾ അല്ലെങ്കിൽ പ്രചാരണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച മസ്ജിദ് പൊളിക്കുന്നതിനിടയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് ഇത്തരത്തിലുള്ള 49 പോസ്റ്ററുകളും ഒരു പച്ചക്കൊടിയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കണ്ടെടുത്ത പച്ചക്കൊടിക്ക് പാകിസ്ഥാൻ പതാകയോട് സാദൃശ്യമുണ്ടെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (നോർത്ത്) കുൽദീപ് സിംഗ് ആരോപിച്ചു.
അതേസമയം, പോലീസിന്റെ നടപടിയെ ശക്തമായി അപലപിച്ച് സമാജ്വാദി പാർട്ടി (എസ്പി) എം.പി സിയാവുർ റഹ്മാൻ ബർഖ് രംഗത്തെത്തി. 'ഐ ലവ് മുഹമ്മദ്' എന്ന് എഴുതിയ പോസ്റ്ററുകൾ കൈവശം വെക്കുന്നത് ഏത് നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. കസേരൗ മസ്ജിദിൽ നിന്നാണ് 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളും പച്ചക്കൊടിയും കണ്ടെത്തിയത്. തന്റെ കൈവശവും ഇത്തരം പോസ്റ്ററുകളുണ്ട്, തനിക്കും പച്ചക്കൊടി സൂക്ഷിക്കാം. അതിന്റെ പേരിൽ അവർ ഏത് വകുപ്പ് പ്രകാരമാണ് കേസെടുക്കുക എന്നും അദ്ദേഹം ചോദിച്ചു. തന്റെ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിനെയും പ്രവാചകനെയും സ്നേഹിക്കുന്നതിൽ ഏത് നിയമമാണ് തടസ്സമാകുന്നതെന്ന് ചോദിച്ച എം.പി, ഭയരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസിന്റെ ഉത്തരവാദിത്തമെന്നും ഓർമ്മിപ്പിച്ചു.
ഏകദേശം 150 വർഷത്തോളം പഴക്കമുള്ളതാണ് ഈ മസ്ജിദെന്നും 1995 മുതൽ ഉത്തർപ്രദേശ് ഗസറ്റിൽ (നമ്പർ 1951) വഖഫ് സ്വത്തായി ഇത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും വ്യക്തമാക്കിയ എം.പി, ഭരണകൂടത്തിന്റെ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
എന്നാൽ, റവന്യൂ കോടതികളുടെ ഒഴിപ്പിക്കൽ ഉത്തരവ് പ്രകാരമാണ് മസ്ജിദ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം. ഏകദേശം 1,200 ചതുരശ്ര മീറ്റർ വരുന്ന ശ്മശാന ഭൂമിയിലാണ് മസ്ജിദ് നിർമിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു. ഒഴിപ്പിക്കൽ ഉത്തരവിനെതിരെ ഭൂമിയിൽ അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ തള്ളുകയായിരുന്നു.

Comments