
തമിഴ്നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍. റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകള്‍ക്ക് ആദ്യ ഏഴ് ദിവസങ്ങളില്‍ ദിവസേന അഞ്ച് ഷോകള്‍ വീതം നടത്താന്‍ അനുമതി നല്കി. പ്രാദേശിക ഉത്സവങ്ങള്‍, ശനി, ഞായര്‍ ദിവസങ്ങള്‍, പൊതു അവധി ദിനങ്ങള്‍ എന്നിവയിലും ഈ അധിക പ്രദര്‍ശന സൗകര്യം ലഭ്യമാകും.
മെയ് 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി നിലവില്‍ വന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. മണവാസന് ഗസറ്റ് വിജ്ഞാപനത്തില്‍ ഒപ്പുവച്ചു. പുതിയ ഭേദഗതിയോടെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്ന പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യ ഏഴ് ദിവസം ദിവസവും അഞ്ച് ഷോകള്‍ വീതം നടത്താന്‍ സാധിക്കും.






