
ദുബായ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ് 3 പുതു മോഡലുകളിറക്കി. ദുബായ് അല്‍മംസാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എംഫോണ് ചെയര്മാന് റോജി അഗസ്റ്റിന്, മസാക്കി ഗ്രൂപ്പ് ചെയര്മാന് മഞ്ഞളാംകുഴി അലി എം.എല്‍.എ, റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദീന്‍ ബിന്‍ മോഹിദീന്‍ എന്നിവര്‍ ചേര്‍ന്നാണ് എംഫോണ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ് 8, എംഫോണ് 7പ്ലസ്, എംഫോണ് 6 എന്നീ മോഡലുകളാണു പുറത്തിറക്കിയത്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലും ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക. മാര്‍ച്ച് ആദ്യ വാരത്തോടെ ഇന്ത്യയിലെ എല്ലാ ചെറുകിട, വന്‍കിട മൊബൈല്‍ വിപണന കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും എംഫോണ് ലഭിക്കും.
വേഗതയേറിയ ഡക്കാകോര്‍ പ്ര?സസറാണു പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 360 ഡിഗ്രി ഫിംഗര്‍പ്രിന്റ് സ്കാനര്‍, സോണിയുടെ ഏറ്റവും മികച്ച ക്യാമറാ സെന്‍സര്‍, തെളിമയാര്‍ന്ന ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, ഗ്രാവിറ്റി, പ്രോക്സിമിറ്റി, ലൈറ്റ്, ഗയിറോ സെന്‍സറുകള്‍ എന്നിവയാണു മറ്റു സവിശേഷതകള്‍. വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ് എന്ന ടെക്നോളജിയാണ് എംഫോണ് 8ല്‍ ഉപയോഗിച്ചിരിക്കുന്നത്.
21 മെഗാപിക്സല്‍ ഐ.എസ്.ഒ സെല്‍ പി.ഡി.എ.എഫ് ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍. 256 ജി.ബി. ആന്തരിക സംഭരണശേഷിയുള്ള എംഫോണ് 8ന്റെ വില 28,999 രൂപയാണ്. ഒക്ടോകോര്‍ പ്ര?സസര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി തുടങ്ങിയ സവിശേഷതകളോടെയുള്ള എംഫോണ് 7 പ്ലസില്‍ 13 മെഗാപിക്സല്‍ സെല്‍ഫി കാമറ, 16 എംപി പിന്‍ക്യാമറ, ഫുള്‍ എച്ച്ഡി ഡിസ്പ്ലേ എന്നിവയുമുണ്ട്. വില 24,999 രൂപ.
ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി, 13 മെഗാപിക്സല്‍ പിന്‍ക്യാമറ തുടങ്ങിയവയാണ് എംഫോണ് 6ന്റെ സവിശേഷതകള്‍. ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഫോണ്‍ ആപ്പിന്റെ സഹായത്തോടെ യൂണിവേഴ്സല്‍ റിമോട്ടായും ഉപയോഗിക്കാന്‍ കഴിയും. 17,999 രൂപയാണ് ഇതിന്റെ വില.






