
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കുറച്ചു. പ്രതിവര്‍ഷം അനുവദിച്ചിരുന്ന ഒന്‍പത് സിലിണ്ടറുകളാണ് ഇപ്പോള്‍ നാലാക്കി ചുരുക്കിയത്.
ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിക്കുന്ന ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര പ്രതിസന്ധികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന.സിലിണ്ടറുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്.
പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ വരെ സബ്സിഡി നിരക്കില്‍ അനുവദിച്ചിരുന്നു. ഒടുവിലെ തീരുമാനപ്രകാരം സിലിണ്ടറുകളുടെ എണ്ണം വെറും 4 ആയി വെട്ടിച്ചുരുക്കി.എണ്ണക്കമ്പനികളുടെ നഷ്ടംപെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വില വര്‍ധിപ്പിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകളില്‍ ഡല്‍ഹിയില്‍ 913-ല്‍ നിന്നും 942 ആയി വില ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ 939 ആയിരുന്നത് ഇനി 968 നല്‍കണം.
മുംബൈയിലെ പഴയ നിരക്കായ 912-ല്‍ നിന്ന് വില 941 ആയി മാറി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് ഹോട്ടല്‍ ഭക്ഷണസാധനങ്ങളുടെ വിലയും വരും ദിവസങ്ങളില്‍ വലിയ രീതിയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.






