കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയ്ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രതിസന്ധി ഇപ്പോള്‍ പാര്‍ലമെന്റിലേക്കും പടര്ന്നിരിക്കു കയാണ്. മമത ബാനര്‍ജിയുടെ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് ഒരു കൂട്ടം വിമത എംപിമാര്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തോട് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് പാര്‍ട്ടിയുടെ ഭാവിക്ക് തന്നെ വലിയ ചോദ്യചിഹ്നമുയര്‍ത്തുന്നു.
കാകോളി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ ഇരുപതോളം തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യ സഭാ എംപി സുഖേന്ദു ശേഖര്‍ റേ പാര്‍ട്ടിയില്‍ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. ബംഗാളില്‍ തൃണമൂലിന്റേത് 15 വര്‍ഷത്തെ അരാജകഭരണം ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമതര്‍ രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ മഹുവാ മൊയ്ത്ര വെല്ലുവിളിച്ചു. അമിത് ഷാ വിളിച്ചപ്പോഴേക്കും ഡല്‍ഹിക്ക് ഓടുകയാണോ എന്ന് പരിഹസിക്കുകയും ചെയ്തു.
മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ഡല്‍ഹിയില്‍ 'ഇന്ത്യ' മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കുന്ന അതേദിവസം തന്നെയാണ് പാര്‍ലമെന്റിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ലോക്സഭാ എംപി കാകോളി ഘോഷ് ദസ്തിദാര്‍ തങ്ങള്‍ എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവിട്ടത്. നിലവില്‍ തൃണമൂലിന് 28 ലോക്സഭാ എംപിമാരാണുള്ളത്. ഇതില്‍ 20 എംപിമാരുടെ പിന്തുണ വിമതര്ക്കുണ്ടെങ്കില് കൂറുമാറ്റ നിരോധന നിയമത്തില്‍ പറയുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന നിബന്ധന അവര്‍ക്ക് മറികടക്കാനാകും.
വിമത എംപിമാര്‍ തല്ക്കാലം തൃണമൂലില്‍ നിന്ന് രാജിവെക്കാനോ ബിജെപിയില്‍ ചേരാനോ ഉദ്ദേശിക്കുന്നില്ല. പകരം പാര്‍ലമെന്റില്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന പ്രത്യേക ബ്ലോക്കായി പ്രവര്‍ത്തിക്കാനാണ് അവരുടെ നീക്കം. ഇത് വഴി അയോഗ്യത ഒഴിവാക്കാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ നിയമപരമായി ഇതിന് നിലനില്‍പ്പില്ലെന്നും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയല്ലാതെ പ്രത്യേക ഗ്രൂപ്പായി മാറാന്‍ കൂറുമാറ്റ നിയമത്തില്‍ വ്യവസ്ഥയി ല്ലെന്നും തൃണമൂല്‍ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. തൃണമൂല്‍ ചിഹ്നത്തില്‍ ജയിച്ചവര്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു.
ബംഗാള്‍ നിയമസഭയില്‍ ആകെയുള്ള 80 തൃണമൂല്‍ എംഎല്‍എമാരില്‍ 58 പേരും പാര്‍ട്ടി നേതൃത്വത്തെ തള്ളിപ്പറഞ്ഞ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട റിതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി പിന്തുണച്ചിരുന്നു. മമത ബാനര്‍ജിയുടെ രാഷ്ട്രീയ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്.

Comments