ന്യൂഡല്‍ഹി : ശ്രീലങ്ക എ ടീമിനെതിരായ സന്നാഹ ഏകദിന മത്സരത്തിൽ റുതുരാജ് റുതുരാജ് ഗെയ്ക്വാദിന്റെ കംബാക്ക് സെഞ്ച്വറി. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമതെത്തി റുതുരാജ് ഗെയ്കവാദ്. 114 പന്തിൽ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കമായിരുന്നു 101 റൺസ് നേടിയത്. റുതുരാജിന് 21 സെഞ്ചുറികളായി. മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പമാണ് ഗെയ്കവാദ്.
ഇനേട്ടത്തില് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്. 60 സെഞ്ചുറികളാണ് സച്ചിനുള്ളത്. വിരാട് കോലി (59), രോഹിത് ശര്‍മ (37), സൗരവ് ഗാംഗുലി (31), ശിഖര്‍ ധവാന് (30) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം, റുതുരാജിന്റെ സെഞ്ചുറി കരുത്തില്‍ ശ്രീലങ്കയ്ക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. 14 റണ്‍സിനു ഇടംകൈയന്‍ ബാറ്റര്‍ക്കു ക്രീസ് വിടേണ്ടി വന്നു. 12 ബോളില്‍ മൂന്നു ഫോറുള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
റുതുരാജ് - തിലക് സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇരുവരും 150 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ റുതുരാജ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്ന് സിക്സും ആറ് ഫോറും നേടിയ റുതുരാജ് 44-ാം ഓവറില്‍ മടങ്ങുകയായിരുന്നു. വൈകാതെ തിലകും പവലിയനില്‍ തിരിച്ചെത്തി. ആയുഷ് ബദോനിയാണ് (24) പുറത്തായ മറ്റൊരു താരം. സൂര്യന്‍ഷ് ഷെഡ്ഗെ (26), അനുകൂല്‍ റോയ് (1) പുറത്താവാതെ നിന്നു.

Comments