
ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലിനൊപ്പമുളള ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. സഹീറിനൊപ്പമുളള അവധിക്കാല ആഘോഷത്തിന്റെ മനോഹരമായ നിമിഷങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ "പ്യാര് ദോസ്തി ഹേ" (പ്രണയം എന്നാല്‍ സൗഹൃദമാണ്) എന്ന പ്രശസ്തമായ ഡയലോഗാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നടി നല്‍കിയിരിക്കുന്നത്. ഇരുവരും റൈഡുകള്‍ ആസ്വദിക്കുന്നതും ഇരുവര്‍ക്കുമിടയിലെ സന്തോഷ നിമിഷങ്ങളുമാണ് വീഡിയോയിലുളളത്. "ഒരു ജ്ഞാനി ഒരിക്കല്‍ പറഞ്ഞു.. പ്യാര് ദോസ്തി ഹേ" എന്നാണ് വീഡിയോയ്ക്കൊപ്പം സൊനാക്ഷി കുറിച്ചത്.
കഴിഞ്ഞ ദിവസം പൂളിനരികില്‍ ഇരുന്ന സൊനാക്ഷിയെ സഹീര്‍ കുസൃതിയോടെ വെള്ളത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു രസകരമായ വീഡിയോയും താരം പങ്കുവെച്ചിരുന്നു. 'എവിടെയും സുരക്ഷിതമല്ല' എന്നായിരുന്നു ഇതിന് സൊനാക്ഷി നല്കിയ ക്യാപ്ഷന്‍.
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2024 ജൂണ്‍ 23-നായിരുന്നു സൊനാക്ഷിയും സഹീറും മുംബൈയിലെ വസതിയില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹിതരായത്. വിവാഹശേഷവും തങ്ങളുടെ കെട്ടുറപ്പുള്ള സൗഹൃദവും പ്രണയവും സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്.






