
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. ജൂണ്‍ 15നാണ് അദ്ദേഹം പെരുമ്പാവൂരിലെത്തുക.
ഓപ്പറേഷന് തൂഫാന് – ദി നാര്‍കോ ഹണ്ട് ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് നടന്ന പ്രത്യേക പരിശോധനയില്‍ വിവിധ ജില്ലകളില്‍നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി.
കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറിയിരുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അന്‍വര്‍ ഹുസൈനെയാണ് ഡാന്‍സഫ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളടക്കം സ്ഥിരമായി ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങിയിരുന്നതായി കണ്ടെത്തി. കഞ്ചാവ് കേസില്‍ ഹുസൈന് നേരത്തെയും പിടിയിലായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.






