
വളരെ ചെറുപ്പത്തിൽ തന്നെ സിനിമ മേഖലയിൽ തിളങ്ങിയ താരമാണ് മഞ്ജിമ മോഹൻ. ഏറെക്കാലം ബാലതാരമായി അഭിനയിച്ചതിനു ശേഷം സിനിമ ലോകത്തു നിന്നും മാറി നിന്ന താരം നിവിൻ പോളിയോടൊപ്പം ഒരു വടക്കൻ സെൽഫിയിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.
തുടർന്നിങ്ങോട്ട് ചുരുക്കം സിനിമകളിലേ അഭിനയിച്ചൂവെങ്കിലും മികച്ച കഥാപാത്രങ്ങളെയാണ് സ്ക്രീനിൽ അഭിനയിച്ചു തകർത്തത്. അടുത്തിടെയാണ് താരം വിവാഹിതയായത്. നടന് ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ ജീവിതപങ്കാളി.
സോഷ്യൽ മീഡിയയിലൂടെ വളരെയധികം ബോഡി ഷെയ്മിങ്ങിനും മഞ്ജിമ ഇരയാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം വളരെ ബോൾഡായി തരണം ചെയ്ത താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ജീവിതത്തിലെ എല്ലാ സുപ്രധാന നിമിഷങ്ങളും സന്തോഷങ്ങളും തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ള മഞ്ജിമ തന്നെയാണ് തൻ്റെ ഈ സ്റ്റൈലൻ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.






