
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തില്‍ യു.ജി./പി.ജി. പ്രോഗ്രാമുകള്‍ക്കായി നടത്തിയ പൊതുപ്രവേശന പരീക്ഷയായ 'ക്യാറ്റി'ന്റെ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് പവിത്രത്തില്‍ അഭിനവ് അരുണ്‍ ഒന്നാം റാങ്ക് നേടി. പാലക്കാട് ചെറുപ്പളശേരി വടക്കേതില്‍ നിവേദ് വേണുഗോപാലന്‍ രണ്ടാം റാങ്കും എറണാകുളം കദളിക്കാട് പുത്തന്‍പുരയ്ക്കല്‍ ആല്‍ഫ്രെഡ് ജെന്സണ് മൂന്നാം റാങ്കുംനേടി.
ആലുവ ചൊവ്വര ഏത്തയ്ക്കുടി ഇ. ഋഷഭ് അഭിലാഷ് പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്കും പാലക്കാട് തൃത്താല തൈക്കാട്ട് വളപ്പില്‍ എസ്. നിരഞ്ജന് രണ്ടാം റാങ്കും കരസ്ഥമാക്കി.
ഇടുക്കി കുമാരമംഗലം മുതലക്കോടം വലിയവീട്ടില്‍ വി.എസ്. ശ്രീഹരിനാരായണന്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്കും കോട്ടയം മേലുകാവുമറ്റം പുത്തന്‍പുരയില്‍ ആരോണ്‍ സ്റ്റീഫന്‍ രണ്ടാം റാങ്കും നേടി.
തൃശൂര്‍ നെട്ടിശേരി മിനി നഗര്‍ മധുശ്രീയില്‍ ദയ ശങ്കര്‍ അഞ്ചു വര്‍ഷ ബി.ബി.എ: എല്‍എല്‍.ബി. (ഓണേഴ്സ്)/ ബി.കോം എല്‍എല്‍.ബി. (ഓണേഴ്സ്)/ ബി.എസ്സി: എല്‍എല്‍.ബി. (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാം റാങ്ക് നേടി.
തൃശൂര്‍ കൊരപ്പത്ത് ലെയ്ന്‍ കൈലാസില്‍ ഉത്തര ആര്. കൈമള്‍ക്കാണ് അഞ്ച് വര്‍ഷ ബി.ബ.ിഎ: എല്‍എല്‍.ബി. (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു രണ്ടാം റാങ്ക്.
കോട്ടയം ബ്രഹ്മമംഗലം തെക്കേകലയില്‍ ഐറിന് സാറ ജോണ്‍ അഞ്ച് വര്‍ഷ ബി.ബി.എ: എല്‍എല്‍.ബി. (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു മൂന്നാം റാങ്കും ബി.കോം എല്‍എല്‍.ബി. (ഓണേഴ്സ്)/ ബി.എസ്സി: എല്‍എല്‍.ബി. (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം റാങ്കും നേടി.
ബംഗളൂരു ഇറ്റംഗൂര്‍ റോഡ് പെനിന്‍സുല പ്രകൃതി വില്ലയില്‍ നേഹ എലിസബത്ത് ബി.കോം എല്‍എല്‍.ബി. (ഓണേഴ്സ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു മൂന്നാം റാങ്കും എറണാകുളം എളമക്കര സംസ്കൃതി ഗാര്‍ഡന്‍സ് അമ്മുവില്‍ വി. രാംഗോപാല്‍ അഞ്ചു വര്‍ഷ ബി.എസ്സി. എല്‍എല്‍.ബി. (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമിനു മൂന്നാം റാങ്കും കരസ്ഥമാക്കി.
ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന് രജിസ്ട്രേഷന് ആരംഭിച്ചു. ബി.ടെക് പ്രോഗ്രാമുകളുടെ ഓപ്ഷന് രജിസ്ട്രേഷന് 16 നു തുടങ്ങും.
അപേക്ഷകര്‍ അവരുടെ പ്ര?ഫൈലില്‍ ലോഗിന്‍ ചെയ്തു ബി.ലെറ്റ് പ്രോഗ്രാമുകള്‍ക്ക് 16 ന് മുമ്പും ബി.ടെക് പ്രോഗ്രാമുകള്‍ക്ക് 22 നു മുമ്പും ഓപ്ഷന് രജിസ്റ്റര്‍ ചെയ്ണം.
ഇന്റഗ്രേറ്റഡ് എം.എസ്സി/എം.സി.എ. പ്രോഗ്രാമ്മുകളിലേക്കുള്ള റിയല്‍ ടൈം കൗണ്‍സിലിങ് 19 നു നടക്കും. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍സ് വെബ്സൈറ്റായ ന്ധന്ധണ്മന്ഥ://ന്റണ്ഡ്രദ്ധന്ഥന്ഥദ്ധഗ്നന്ഥ.്യഗ്മന്ഥന്റന്ധ.ന്റ്യ.ദ്ധ ല്‍ പ്രസിദ്ധീകരിക്കും.
വിവിധ പി.ജി./ഇന്റഗ്രേറ്റഡ് ബി.ബി.എ./ബി.കോം എല്‍എല്‍.ബി (ഒ)/ബി.എസ് സി. എല്‍എല്‍.ബി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കുള്ള ഓപ്ഷന് രജിസ്ട്രേഷന്/റീ അറേഞ്ച്മെന്റിനുള്ള അവസരം 11മുതല്‍ 14വരെ ആയിരിക്കും. വിദ്യാര്‍ഥികള്‍ അവരുടെ പ്ര?ഫൈലില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷന് രജിസ്ട്രേഷന്/റീ അറേഞ്ച് ചെയ്യണം.






