More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം, നിങ്ങളില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ’; നിക്കാഹ് ദിനത്തില്‍ പ്രണയക്കുറിപ്പുകളുമായി ഷംന കാസിമും ഷാനിദും

Authored by Web Desk | Last updated: 12 Jun 2026, 8:41 AM | 7 min read

Print
photo-www.instagram.com/shamnakasim/,www.instagram.com/dr.shanid_asifali/
photo-www.instagram.com/shamnakasim/,www.instagram.com/dr.shanid_asifali/
അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് നടി ഷംന കാസിം. 2022 ലാണ് ഷംനയും ജെബിഎസ് ഗ്രൂപ്പ് ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതരായത്. വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസമാക്കിയ ഷംന അവിടെ സ്വന്തമായി ഒരു ഡാന്‍സ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഇരുവര്‍ക്കും ഹംദാന്‍ എന്ന് പേരുളള ഒരു മകനുണ്ട്. അടുത്തിടെയായിരുന്നു ഷംന ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്.

ഇപ്പോഴിതാ, തങ്ങളുടെ നിക്കാഹ് ആനിവേഴ്‌സറി ദിനത്തില്‍ ഹൃദയം തൊടുന്ന പ്രണയക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷംന. തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ഷാനിദ് എന്നാണ് താരം പറയുന്നത്.

"നമ്മുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ തീരുമാനിച്ച ദിവസമാണ് ജൂണ്‍ 12. നല്ലതും ചീത്തയുമായ എല്ലാ നിമിഷങ്ങളെയും, ഓരോ ചിരിയേയും തമാശകളേയും, എല്ലാ വെല്ലുവിളികളേയും വിയോജിപ്പുകളെയും ഒരേ മനസ്സോടെ, ചേര്‍ന്നുനിന്ന് നേരിടാന്‍ നമ്മള്‍ തീരുമാനിച്ച ദിവസം. നമ്മുടെ അവസാന ശ്വാസം വരെ പരസ്പരം കൈകള്‍ വിടില്ലെന്ന് നമ്മള്‍ പ്രതിജ്ഞ ചെയ്ത ദിവസം.

നിങ്ങള്‍ ഒരു കാര്യം എപ്പോഴും അറിഞ്ഞിരിക്കണം. ചിലപ്പോഴൊക്കെ, നമ്മുടെ കുഞ്ഞുപിണക്കങ്ങളിലും വഴക്കുകളിലും ഞാന്‍ ഉദ്ദേശിക്കാത്ത പല കാര്യങ്ങളും പറഞ്ഞേക്കാം; എനിക്ക് നിങ്ങളെ ആവശ്യമില്ലെന്ന് വരെ പറഞ്ഞേക്കാം. എന്നാല്‍ സത്യമെന്തെന്നാല്‍, നിങ്ങളില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. ഞാന്‍ ഇത് എത്രത്തോളം ആത്മാര്‍ത്ഥമായാണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാം.

നിങ്ങളോട് എനിക്കുള്ള വികാരം വാക്കുകള്‍ക്ക് അതീതമാണ്. സ്‌നേഹത്തേക്കാള്‍ വലുതായി ഈ ലോകത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍, അതാണ് എനിക്ക് നിങ്ങളോടുള്ളത്. നിങ്ങളാണ് എന്റെ ആശ്വാസം, എന്റെ സന്തോഷം, എന്റെ വീട്, പിന്നെ എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.നിങ്ങള്‍ എന്റേത് മാത്രമാണ്, എന്നെന്നേക്കുമായി എന്റേത് മാത്രം... ഞാന്‍ നിങ്ങളുടേതും.

അല്ലാഹു നമ്മുടെ നിക്കാഹിനെ തുടര്‍ന്നും അനുഗ്രഹിക്കട്ടെ, നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാക്കട്ടെ, വരും വര്‍ഷങ്ങളിലെല്ലാം സ്‌നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും നമ്മെ ഒരുമിച്ച് നിലനിര്‍ത്തട്ടെ. നിക്കാഹ് ദിനം." എന്നാണ് ഷംന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.




ഭര്‍ത്താവ് ഷാനിദും ഷംനയ്ക്ക് ആശംസകള്‍ നേര്‍ന്ന് മനോഹരമായ മറ്റൊരു കുറിപ്പ് പങ്കുവെച്ചിരുന്നു."ഒരു പെണ്‍കുട്ടിയുടെ പിതാവ് വിശ്വാസത്തോടെ അവളുടെ കൈ നമ്മുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന ദിവസം, അത് ഒരു നിക്കാഹ് ദിനം മാത്രമല്ല... ഒരു പിതാവിന്റെ ഏറ്റവും വലിയ സ്വപ്നം സഫലമാകുന്ന ദിനമാണ്.

വിവാഹ ജീവിതം സ്‌നേഹവും ക്ഷമയും ത്യാഗവും കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രയാസങ്ങളും വരാം. പക്ഷേ ഒരു ഭര്‍ത്താവെന്ന നിലയില്‍ നമ്മള്‍ ക്ഷമിക്കാനും പൊറുക്കാനും പഠിക്കണം.

ഒരു കാരണവശാലും സ്വന്തം ഭാര്യയെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാലും, അവളെ ആദരവോടെയും മാന്യമായും അവളുടെ കുടുംബത്തിന് തിരികെ ഏല്‍പ്പിക്കാന്‍ കഴിയണം. അതാണ് യഥാര്‍ത്ഥ പുരുഷത്വവും ഇസ്ലാം പഠിപ്പിക്കുന്ന മഹത്തായ മൂല്യവും.

ഇന്ന് ഞങ്ങളുടെ നിക്കാഹ് ദിനം... അല്ലാഹു ഞങ്ങളുടെ കുടുംബജീവിതം മരണം വരെ സ്‌നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍." എന്നായിരുന്നു ഷംനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷാനിദ് കുറിച്ചത്.


Tags

  • shamna kasim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Suriya with jyothika and prithviraj and supriya

പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പം സൂര്യയും ജ്യോതികയും; ആരും പ്രതീക്ഷിക്കാത്ത ഒരു ക്രോസോവറുമായി ഖലീഫയും വിശ്വനാഥ് ആന്‍ഡ് സണ്‍സും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Nimisha sajayan weight loss transformation (Image Source: Instagram)

‘ആദ്യ 10 ദിവസങ്ങള്‍ കഠിനം; മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ, എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് കരഞ്ഞ നിമിഷങ്ങള്‍...’ 72 കിലോയില്‍ നിന്ന് ഗംഭീര ട്രാൻസ്ഫർമേഷനുമായി നിമിഷ സജയന്‍

Nivin Pauly share the happiness of BKU in tamil and telegu (Image Source: Instagram)

തിയേറ്ററുകളില്‍ ഓണം കളറാക്കി നിവിന്‍ തരംഗം; അതിര്‍ത്തി കടക്കാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; തമിഴ് തെലുങ്ക് ട്രെയിലര്‍ പങ്കിട്ട് നിവിന്‍ പോളി

Music Director Ousepachan about yavanakadha song (Image Source: Facebook)

‘ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിന് ഇങ്ങനെയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം...’ യവനകഥയില്‍ തരംഗമായ സന്തോഷം പങ്കിട്ട് ഔസേപ്പച്ചന്‍

photo- www.instagram.com/rameshpisharodymla/

എംഎല്‍എ ആയി 100 ദിനം ; വികസന നേട്ടങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി

'ടോക്സിക്' യഷ് സംവിധാനം ചെയ്തുവെന്ന വാർത്തകൾ വ്യാജം; സിനിമ പൂര്‍ണമായും ഗീതുവിന്റെ വിഷനാണെന്ന് സുദേവ് നായർ

'ടോക്സിക്' യഷ് സംവിധാനം ചെയ്തുവെന്ന വാർത്തകൾ വ്യാജം; സിനിമ പൂര്‍ണമായും ഗീതുവിന്റെ വിഷനാണെന്ന് സുദേവ് നായർ

Comments