ചെങ്ങന്നൂര്‍: ചെറിയനാട് പ്രദേശത്തെ ഭീതിയിലാഴ്ത്തി 15-ാം വാര്‍ഡ് അത്തിമണ്‍ചേരി ഭാഗത്ത് ഒരേ രാത്രിയില്‍ അഞ്ചുവീടുകളില്‍ മോഷണവും മോഷണശ്രമവും നടന്നു. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണ പരമ്പര അരങ്ങേറിയത്. വീടുകളില്‍ നിന്ന് 5000 രൂപ, കാല് പവന്റെ സ്വര്‍ണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിക്കപ്പെട്ടു.
കണ്ണങ്ങാട്ടില്‍ ചന്ദ്രന്, കെട്ടിട നിര്‍മാണ കരാറുകാരന് തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളിതെ ക്കേതില്‍ സോമനാഥക്കുറുപ്പ്, സോമന്‍പിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. ചന്ദ്രന്റെ വീട്ടില്‍നിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്.
കെട്ടിട നിര്‍മാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാല വഴി വാതില്‍കുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തുണ്ടായിരുന്ന തൊഴിലാളികളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും കാല് പവന്റെ സ്വര്‍ണമോതിരവുമാണ് ഇവിടെ നിന്ന് കവര്‍ന്നത്. സുമേഷിന്റെ വീടിന്റെ കാര്‍പോര്‍ച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമന്‍പിള്ളയുടെയും വീടുകളിലെ സി.സി.ടി.വി കാമറകളില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാല്‍ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. മതില് ചാടിക്കടന്ന് എത്തുന്നതും കവര്‍ച്ചയ്ക്കുശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സോമനാഥക്കുറുപ്പിന്റെ വീട്ടില്‍ രാത്രി 11.30ഓടെയും സോമന്‍പിള്ളയുടെ വീട്ടില്‍ പന്ത്രണ്ടരയോടെയുമാണ് മോഷ്ടാവ് എത്തിയത്. ചന്ദ്രന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ പ്രതി കോട്ടയം വഴി കടന്നുപോയതായാണ് പോലീസിന് ലഭിച്ച സൂചന.
ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷവും ഇതിനു സമീപപ്രദേശത്ത് സമാനമായ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘമാണ് എത്തിയതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Comments