
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. താരത്തിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ അഹാന വളരെ സെലക്ടീവായി മാത്രം സിനിമകള്‍ തെരഞ്ഞെടുക്കുന്ന താരമാണ്. ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്.
ഇപ്പോഴിതാ അച്ഛന്‍ കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഹാന.
ഹാപ്പി ബര്‍ത്ത്‌ഡേ അച്ഛാ. എപ്പോഴും സംരക്ഷിക്കുന്നതിന് നന്ദി.
(P.S- ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛനും അമ്മയും എന്നെ വഴക്കുപറയുന്നത് പോലെ അഭിനയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു, വെറുതെ ഞാന്‍ കരയുന്നത് കാണാന്‍ വേണ്ടി. കാരണം അവര്‍ക്കത് ഭയങ്കര തമാശയായിരുന്നു) , അഹാന കുറിച്ചു. അച്ഛനൊപ്പമുളള തന്റെ ഒരു കുട്ടിക്കാല ചിത്രവും താരം പങ്കുവച്ചു. അഹാനയുടെ പോസ്റ്റിന് താഴെയായി നിരവധി ആരാധകര്‍ കൃഷ്ണകുമാറിന് ആശംസകളുമായി എത്തി.






